ന്യൂഡൽഹി: മദ്യ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷർ എയർലെൻസിന് അനധികൃതമായി വായ്പ അനുവദിച്ച സംഭവത്തിൽ സി.ബി.െഎ അന്വേഷണം കേന്ദ്ര ധനമന്ത്രാലയത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഇത് സംബന്ധിച്ച രേഖകൾ ധനമന്ത്രാലയത്തോട് സി.ബി.െഎ ആവശ്യപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വിജയ് മല്യക്ക് അനധികൃതമായി വായ്പ അനുവദിക്കുന്നതിന് ധനമന്ത്രാലയത്തിലെ ചില വ്യക്തികളും ഇടപ്പെട്ടിട്ടുണ്ടെന്നാണ് സി.ബി.െഎയുടെ കണ്ടെത്തിൽ. ഇൗ കേസുമായി ബന്ധപ്പെട്ട് െഎ.ഡി.ബി.െഎ ബാങ്കിെൻറ ഉദ്യോഗസ്ഥരെ സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ എജൻസിയുടെ പുതിയ നീക്കം.
യു.പി.എ സർക്കാറിെൻറ ഭരണകാലത്ത് വിജയ് മല്യക്ക് വായ്പകൾ അനുവദിക്കുന്നതിനായി അനധികൃതമായി ഇടപ്പെട്ടു എന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. വിജയ് മല്യക്കായി യു.പി.എ സർക്കാർ ഇടപ്പെട്ടതിെൻറ തെളിവുകൾ ഉണ്ടെന്ന് പല ബി.ജെ.പി നേതാക്കളും ആരോപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.