ബംഗളൂരു: കുടക് ജില്ലയില്‍ രാത്രി കര്‍ഫ്യു കര്‍ശനമാക്കിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കേരള ആര്.ടി.സി.യുടെ കണ്ണൂരിലേക്കുള്ള രാത്രി ബസുകള്‍ ഓണം സീസൺ പ്രമാണിച്ച് സുല്‍ത്താന്‍ ബത്തേരി വഴി സര്‍വിസ് നടത്തും.
18, 19, 20 തീയതികളിലാണ് ഈ ബസുകള്‍ സര്‍വിസ് നടത്തുക. കണ്ണൂരിലേക്ക് നാലു ബസുകള്‍ സര്‍വിസ് നടത്തുമെന്ന് കേരള ആര്.ടി.സി അധികൃതര്‍ അറിയിച്ചു.
ഓണത്തോടനുബന്ധിച്ച് മറ്റു സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ തിരക്ക് അനുസരിച്ചു മാത്രമേ കൂടുതല്‍ സര്‍വിസുകള്‍ അനുവദിക്കൂ. കുടകില്‍ രാത്രി കര്‍ഫ്യു കര്‍ശനമാക്കിയതിനാല്‍ കണ്ണൂരിലേക്കുള്ള രാത്രി സര്‍വിസുകള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് റദ്ദാക്കിയത്. പകല്‍ സര്‍വിസ് നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.