ബംഗളൂരു: കോൺഗ്രസ് നേതാവിനെ അധിക്ഷേപിക്കുന്ന വിഡിയോ വൈറലായതോടെ വെട്ടിലായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. സംഭവം വിവാദമായതോടെ അദ്ദേഹം ഖേദപ്രകടനവുമായി രംഗത്തെത്തി.
കോൺഗ്രസ് നേതാവ് കെ.ആർ രമേഷ് കുമാറിനെ അധിക്ഷേപിക്കുന്ന വിഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. കർണാടക നിയമസഭയുടെ 16-ാമത് സ്പീക്കറായിരുന്നു രമേഷ് കുമാർ. ശ്രീനിവാസ്പൂർ മണ്ഡലത്തിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാറിൽ കയറുമ്പോഴാണ് കുമാരസ്വാമി രമേഷ് കുമാറിനെ അധിക്ഷേപിച്ചത്.
'നമ്മൾ ഉപയോഗിക്കുന്ന വാക്കുകളും പെരുമാറ്റവും വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ വിദ്വേഷത്തോടെ പെരുമാറരുത്' എന്ന കുറിപ്പോടെയാണ് കർണാടക കോൺഗ്രസ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. രമേഷ് കുമാറിനോട് പറഞ്ഞസ കാര്യങ്ങൾ എന്നെയും വേദനിപ്പിച്ചു. അത്തരം വാക്കുകൾ ഞാൻ ഉപയോഗിക്കാറില്ല. തന്റെ വാക്കുകൾ രമേഷ് കുമാറിനെയോ മറ്റുള്ളവരെയോ വേദനിപ്പിച്ചുവെങ്കിൽ ക്ഷമിക്കണമെന്നും കുമാരസ്വാമി മറുപടിയായി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.