ആ​ശി​ഷ് മി​ശ്രയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ല​ഖിം​പുർ: ല​ഖിം​പുർ​ഖേ​രി​യി​ൽ ക​ർ​ഷ​ക​രെ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യും കേ​ന്ദ്ര ആഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​നു​മാ​യ ആ​ശി​ഷ് മി​ശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫെബ്രുവരി 15ന് ജയിൽ മോചിതനായ അശിഷിന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി റദ്ദാക്കുകയും കോടതിയിൽ കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

2021 ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ക​യാ​യി​രു​ന്ന ക​ർ​ഷ​ക​ർ​ക്കു​നേ​രെ ആ​ശി​ഷ് മി​ശ്ര കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി. ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് എതിരെയായിരുന്നു സമരം നടത്തിയത്. നാ​ല് ക​ർ​ഷ​ക​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കനും സം​ഭ​വ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു. തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ മൂ​ന്നു​പേ​രും കൊ​ല്ല​പ്പെ​ട്ടു.

ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 2021 ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​നാ​ണ് ആണ് ആ​ശി​ഷ് അ​റ​സ്റ്റി​ലാ​യ​ത്. എന്നാൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഏപ്രിൽ 24ന് ആശിഷ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയിരുന്നു. 

Tags:    
News Summary - Lakhimpur Kheri case: Allahabad High Court to hear Ashish Mishra’s bail plea tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.