ന്യൂഡൽഹി: ട്വൻറി20 ക്രിക്കറ്റുമായി ബന്ധപ്പെട്ട പണത്തട്ടിപ്പിൽ അന്വേഷണം നേരിടുന്ന മുൻ െഎ.പി.എൽ മേധാവി ലളിത് മോദിക്കെതിരെ ഇൻറർപോളിെൻറ അറസ്റ്റ് വാറൻറ് (റെഡ്കോർണർ നോട്ടീസ്) പുറപ്പെടുവിക്കാനുള്ള എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) നീക്കത്തിന് തിരിച്ചടി. മോദി നൽകിയ അപേക്ഷ സ്വീകരിച്ചാണ് ഇൻറർപോൾ ഇന്ത്യയുടെ ആവശ്യം നിരാകരിച്ചത്.
2015ലാണ് ഇതിന് മുമ്പ് മോദിക്കെതിരെ ഇൻറർപോളിെൻറ റെഡ്കോർണർ നോട്ടീസ് പുറത്തിറക്കാൻ ഇ.ഡി ശ്രമിച്ചത്. അന്നും ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇൻറർപോളിെൻറ ഇന്ത്യയിലെ ഏജൻസിയായ സി.ബി.െഎയുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്ന് ഇ.ഡി അധികൃതർ പറഞ്ഞു.
മോദിക്കെതിരെ നിയമപരമായ വിവരങ്ങൾ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ അവസാന അപേക്ഷ ഇൻറർപോൾ നിരസിച്ചതെന്നാണ് വിവരം. അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഇപ്പോൾ യു.െകയിലുണ്ടെന്നു കരുതുന്ന മോദി ട്വിറ്ററിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.