പട്ന: ലാലുപ്രസാദ് യാദവിെൻറ മക്കളായ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ്, ആരോഗ്യമന്ത്രി തേജ് പ്രതാപ് യാദവ് എന്നിവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പട്ന ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. രണ്ട് മന്ത്രിമാരും 2015ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ യഥാർഥ സ്വത്തുവിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് അഭിഭാഷകനായ എം.പി. സംഗാർ കോടതിയെ സമീപിച്ചത്. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതിനെക്കുറിച്ച് സി.ബി.െഎ അന്വേഷണം വേണമെന്നും മന്ത്രിസ്ഥാനങ്ങൾ അസാധുവായി പ്രഖ്യാപിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. തേജസ്വി ബിഹാറിലെ വൈശാലി ജില്ലയിലെ രാേഘാപുർ മണ്ഡലത്തിൽനിന്നും തേജ് പ്രതാപ് യാദവ് അതേ ജില്ലയിലെ മഹ്വ മണ്ഡലത്തിൽനിന്നുമാണ് മത്സരിച്ച് നിയമസഭയിലെത്തിയത്. ലാലു പ്രസാദ് യാദവിെൻറ കുടുംബത്തെ ലക്ഷ്യമിട്ട് ഭൂമി ഇടപാടിൽ അഴിമതി ആരോപിച്ച് ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദി രംഗത്തെത്തിയതിന് തൊട്ടുപിറകെയാണ് പൊതുതാൽപര്യ ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.