ന്യൂഡൽഹി: ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലായിരുന്ന ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ആശുപത്രിവിട്ടു.
ലാലുവിനെ വീൽചെയറിൽ റാഞ്ചി മെഡിക്കൽ കോളജിലേക്കാണ് മാറ്റിയത്്. അദ്ദേഹത്തിെൻറ ആരോഗ്യനില മെച്ചപ്പെട്ടതിനാലാണ് ഡിസ്ചാർജ് ചെയ്തതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വിദഗ്ധ ചികിത്സക്കായി റാഞ്ചി മെഡിക്കൽ കോളജിൽനിന്നാണ് ലാലുവിനെ എയിംസിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഡിസ്ചാർജ് ചെയ്തതിൽ ലാലുവിനെ വധിക്കാനുള്ള ഗൂഢാേലാചനയുണ്ടെന്ന് ആർ.ജെ.ഡി ആരോപിച്ചു.
തന്നെ ഡിസ്ചാർജ് ചെയ്യരുതെന്നും മതിയായ ചികിത്സ സൗകര്യങ്ങളില്ലാത്ത റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റരുെതന്നും ലാലു ‘എയിംസ്’ ഡയറക്ടർക്ക് നൽകിയ കത്തിൽ ആവശ്യെപ്പട്ടിരുന്നു. ഡിസ്ചാർജ് ചെയ്യാനുള്ള തീരുമാനമറിഞ്ഞ് നിരവധി ആർ.ജെ.ഡി പ്രവർത്തകർ ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. പ്രവർത്തകർ ഗ്ലാസ് വാതിൽ തകർത്തതിനെ തുടർന്ന് സുരക്ഷ ജീവനക്കാരന് പരിക്കേറ്റു. കാലിത്തീറ്റകേസിൽ ശിക്ഷിക്കപ്പെട്ട് ബിർസമുണ്ട ജയിലിലായിരുന്ന ലാലുവിനെ മാർച്ച് 17നാണ് റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 29നാണ് ഡൽഹിയിലെ എയിംസിലേക്ക് മാറ്റിയത്. അതേസമയം കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി രാവിലെ ലാലുവിനെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.