നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ ഉ​ത്തരവിനെ തുടർന്ന്​ യു​വാ​വി​നെ ജീ​വ​നോ​ടെ തീകൊളുത്തി

മാ​ൾ​ഡ: പ​ശ്ചി​മ ബം​ഗാ​ളി​ൽ നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ ഉ​ത്ത​ര​വിനെ തുടർന്ന്​ യു​വാ​വി​നെ ജീ​വ​​നോ​ടെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. മാ​ൾ​ഡ ജി​ല്ല​യി​ലെ കേ​ന്ദ്പു​ക്കു​രി​ലാ​ണു സം​ഭ​വം. മൊ​ണ്ടാ​ൽ ഹ​ൻ​സ്ദ എ​ന്ന യു​വാ​വാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ഹ​ൻ​സ്ദാ​യും ഇ​യാ​ളു​ടെ ബ​ന്ധു​വും ത​മ്മി​ൽ ഭൂ​മി​ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഭൂമി തർക്കം ഒത്തുതീർപ്പാക്കാൻ നാ​ട്ടു​കൂ​ട്ടം ചേരുകയും യു​വാ​വ്​ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തുകയുമായിരുന്നു. ഇ​യാ​ളെ ജീ​വ​നോ​ടെ ക​ത്തി​ക്കാ​നാണ്​ നാട്ടുകൂട്ടം ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. തുടർന്ന്​ ഇയാളുടെ കൈകാലുകൾ ബന്ധിച്ച്​ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി.

കു​ടും​ബാം​ഗ​ങ്ങ​ൾ എത്തി ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ യുവാവി​​​െൻറ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്​. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടു​കൂ​ട്ട ത​ല​വ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Tags:    
News Summary - Land dispute: Man burns alive - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.