ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ലാലുവിനും റാബ്റി ദേവിക്കും മുൻകൂർ ജാമ്യം

ന്യൂഡൽഹി: ജോലിക്കു പകരം ഭൂമി അഴമതി​ക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനും റാബ്റി ദേവിക്കും ഡൽഹി കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇവർക്കൊപ്പം 14 പേർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റ് രേഖപ്പെടുത്താതെയാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതെന്നും കോടതി വിലയിരുത്തി. 

നേരത്തേ തേജസ്വിയുടെ ഡൽഹിയിലെ വസതിയടക്കം 24 കേന്ദ്രങ്ങളിൽ ഈ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പരിശോധന നടത്തിയിരുന്നു. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽനിന്നു ഭൂമി തുച്ഛ വിലയ്ക്ക് ലാലു കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ എഴുതി വാങ്ങിയെന്നതാണ് കേസ്. ഇത്തരത്തിൽ ഉദ്യോഗാർഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകൾ സി.ബി.ഐ കണ്ടെത്തിയിരുന്നു. 

Tags:    
News Summary - Land for job case Delhi court grants bail to Lalu, Rabri Devi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.