ഡൽഹി തെരഞ്ഞെടുപ്പിനു മുമ്പ് ആയിരക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻ തോതിൽ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തെന്ന ആരോപണവുമായി ആപ് ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ഷാഹ്‌ദാര, ജനക്‌പുരി, ലക്ഷ്മി നഗർ അടക്കമുള്ള സീറ്റുകളിലെ ആയിരക്കണക്കിന് വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാൻ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനിൽ (ഇ.സി.ഐ) അപേക്ഷ നൽകിയതായി അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ഷഹ്‌ദാര ഏരിയയിലെ 11,018 വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാൻ ബി.ജെ.പി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ, ആ അപേക്ഷയിലെ 500 പേരുകൾ പരിശോധിച്ചപ്പോൾ അതിലെ 75 ശതമാനം ആളുകളും ഇപ്പോഴും അവിടെ താമസിക്കുന്നതായി കണ്ടെത്തി. പക്ഷേ, അത്രയും പേർ തെരഞ്ഞെടുപ്പിൽനിന്ന് അപ്രത്യക്ഷരായേക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷഹ്‌ദാര നിയമസഭാ സീറ്റിൽ 5,000 വോട്ടുകൾക്കാണ് ആപ് വിജയിച്ചത്. ഇപ്പോൾ ആ മണ്ഡലത്തിലെ 11,000 വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കുകയാണ്. ഈ വോട്ടർമാരിൽ ഭൂരിഭാഗവും ആപ് അനുഭാവികളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

സുതാര്യതക്കായി എല്ലാ അപേക്ഷകളും വൈകുന്നേരത്തോടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് കെജ്‌രിവാൾ ഇ.സി.ഐയോട് ആവശ്യപ്പെട്ടു.

Tags:    
News Summary - 'Large number of voters deleted from electoral roll,' alleges Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.