കായിക മേഖലയിലെ പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന്​ നിയമ കമീഷൻ

ന്യൂഡൽഹി: കായിക മേഖലയിൽ കളികളുമായി ബന്ധപ്പെട്ട്​ നടക്കുന്ന പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന്​ ശിപാർശയുമായി നിയമ കമീഷൻ. ക്രിക്കറ്റ്​ ഉൾപ്പടെയുള്ള കളികളുമായി ബന്ധപ്പെട്ട്​ നടക്കുന്ന പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന്​ ശിപാർശ. പന്തയവും ചൂതാട്ടവും നിയമവിധേയമാക്കുക വഴി വിദേശനിക്ഷേപം ആകർഷിക്കാമെന്നും വൻ നികുതി വരുമാനം നേടാമെന്നും ജസ്​റ്റിസ്​ ബി.എസ്​ ചൗഹാൻ ചെയർമാനായ പാനൽ പറയുന്നുണ്ട്​.

നിലവിൽ കായിക മേഖലയിലെ ചൂതാട്ടവുമായി ബന്ധപ്പെട്ട ഒത്തുകളിയും കള്ളക്കളികളും തടയാൻ ഇത്​ നിയമ​വിധേയമാക്കുന്നതിലുടെ സാധിക്കുമെന്നാണ്​ കമീഷ​​െൻറ വിലയിരുത്തൽ.  മഹാഭാരതത്തിലെ യുധിഷ്​ഠര​​െൻറ ചൂതുകളി വരെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്​. ചൂതാട്ടം നടത്തുന്നവരുടെ ആധാർ-പാൻ വിവരങ്ങൾ ശേഖരിക്കണമെന്നും ഇടപാടുകൾ പൂർണമായും കറൻസി രഹിതമായിരിക്കണമെന്നും കമീഷൻ ശിപാർശ ചെയ്യുന്നു. 

നിലവിൽ ഇന്ത്യയിൽ അശ്വാഭ്യാസത്തോട്​ അനുബന്ധിച്ച്​ മാത്രമാണ്​ ചൂതാട്ടം നടത്താൻ അനുമതിയുള്ളത്​. ഇതിന്​ 28 ശതമാനം ജി.എസ്​.ടി കേന്ദ്രസർക്കാർ ചുമത്തുന്നുമുണ്ട്​. ഇത്​ കൂടുതൽ കായിക ഇനങ്ങളിലേക്ക്​ വ്യാപിപ്പിക്കാനുള്ള നീക്കങ്ങളാണ്​ ഇപ്പോൾ നടക്കുന്നത്​.

Tags:    
News Summary - Law Commission Okays Legalisation of Sports Betting and Gambling, Says Ban Counter-Productive-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.