ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​ന്നി​ച്ചാ​ക്കാ​ൻ മാ​ർ​ഗ​രേ​ഖ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ, നി​യ​മ​സ​ഭ, ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ 2029 മു​ത​ൽ ഒ​ന്നി​ച്ചാ​ക്കാ​നു​ള്ള മാ​ർ​ഗ​രേ​ഖ നി​യ​മ ക​മീ​ഷ​ൻ മു​ന്നോ​ട്ടു​വെ​ക്കും. ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക്​ ഒ​റ്റ വോ​ട്ട​ർ​പ​ട്ടി​ക ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ്​ പ​രി​പാ​ടി.

ജി​ല്ല, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, കോ​ർ​​പ​റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കൊ​പ്പം ന​ട​ത്തു​ന്ന​തി​ന്‍റെ മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കാ​ൻ നി​യ​മ ക​മീ​ഷ​നോ​ട്​ സ​ർ​ക്കാ​ർ നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നി​ല്ല.

എ​ന്നാ​ൽ, ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ചാ​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​ഠി​ക്കാ​ൻ മു​ൻ​രാ​ഷ്ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കാ​ൻ നി​യ​മ ക​മീ​ഷ​നോ​ട്​ സ​ർ​ക്കാ​ർ വൈ​കാ​തെ ഔ​പ​ചാ​രി​ക​മാ​യി ആ​വ​ശ്യ​പ്പെ​ടും.

​ചി​ല നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ കാ​ലാ​വ​ധി​യി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ൽ വ​രു​ത്തി 2029 ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ചാ​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ആ​ദ്യം പ​രി​പാ​ടി​യി​ട്ട​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന ച​ർ​ച്ച പി​ന്നീ​ടാ​ണ്​ ഉ​യ​ർ​ന്ന​ത്. ചെ​ല​വും അ​ധ്വാ​ന​വും കു​റ​ക്കാ​മെ​ന്നാ​ണ്​ നി​ഗ​മ​നം. വോ​ട്ട​ർ​മാ​ർ ഒ​റ്റ​ത്ത​വ​ണ പോ​ളി​ങ്​ ബൂ​ത്തി​ൽ പോ​യാ​ൽ മ​തി. എ​ന്നാ​ൽ, ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പ്​ രാ​ജ്യ​ത്താ​കെ ഒ​ന്നി​ച്ചു ന​ട​ത്താ​ൻ കാ​ലാ​വ​സ്ഥ​പോ​ലും വെ​ല്ലു​വി​ളി​യാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ ര​ണ്ടു ഘ​ട്ട വോ​ട്ടെ​ടു​പ്പി​നെ​ക്കു​റി​ച്ചും ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്. ആ​ദ്യം ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്. അ​തേ വ​ർ​ഷം ത​ന്നെ ഏ​താ​നും മാ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ്. ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​ന്നി​ച്ച്​ ന​ട​ത്തു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ളാ​ണ്​ രാം​നാ​ഥ്​ കോ​വി​ന്ദ്​ സ​മി​തി പ​ഠി​ക്കു​ന്ന​ത്. എ​ങ്ങ​നെ ന​ട​ത്താ​മെ​ന്ന മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്ക​ലാ​ണ്​ നി​യ​മ ക​മീ​ഷ​ന്‍റെ ദൗ​ത്യം. ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്​ എ​ന്ന മോ​ദി​സ​ർ​ക്കാ​റി​ന്‍റെ പ​ദ്ധ​തി​യെ 2018ൽ​ത​ന്നെ നി​യ​മ ക​മീ​ഷ​ൻ പി​ന്തു​ണ​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ന്തി​മ തീ​രു​മാ​ന​ത്തി​നു മു​മ്പ്​ പൊ​തു​സം​വാ​ദം ന​ട​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ക​മീ​ഷ​ൻ ക​ര​ട്​ റി​പ്പോ​ർ​ട്ടി​ൽ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു.

Tags:    
News Summary - Law Commission to Consolidate elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.