ന്യൂഡൽഹി: നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ജനങ്ങൾക്കും രാജ്യത്തിനും ഹാനികരമാകാതിരിക്കാൻ നിയമ നിര്‍മാണം നടത്തുമെന്ന് കേന്ദ്ര വിവര സാങ്കേതിക സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. പുതിയ നിയമത്തിൽ ഇൻറർനെറ്റ് നിയന്ത്രിക്കാനും സൈബർ കുറ്റകൃത്യങ്ങൾ നേരിടാനും വ്യവസ്ഥകളുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോള്‍ 85 കോടി ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും 2025 ഓടുകൂടി അത് 120 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡിജിറ്റൽ ഇന്ത്യ ബില്ലിന്മേൽ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചന ഈ മാസം തുടങ്ങും. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം, മതപരമായി പ്രകോപനമുണ്ടാക്കുന്ന ഉള്ളടക്കങ്ങൾ, പേറ്റന്റ് ലംഘന ഉള്ളടക്കം, സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ എന്നിവ തടയാൻ ഇതിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നഗ്നത, കുട്ടികൾക്ക് അപകടകരമായ ഉള്ളടക്കം, പകർപ്പവകാശ ലംഘനം, ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കുമെതിരായ ഉള്ളടക്കം, നിരോധിക്കപ്പെട്ട ഓൺലൈൻ ഗെയിമുകൾ തുടങ്ങിയവ തടയുന്നതിനുള്ള വ്യവസ്ഥകൾ ഐ.ടി നിയമത്തിനായി 2021ൽ ഉണ്ടാക്കിയ ചട്ടങ്ങളിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.