ജയ് ഭീമിലെ സെങ്കേനിക്ക് പ്രചോദനമായ പാർവതിക്ക് വീട് നൽകുമെന്ന് പ്രഖ്യാപിച്ച് രാഘവ ലോറൻസ്

ചെന്നൈ: സൂര്യ നായകനായ ജയ് ഭീം എന്ന ചിത്രത്തില്‍ സെങ്കേനി എന്ന കഥാപാത്രത്തിന് പ്രചോദനമായ പാര്‍വതിക്ക് വീട് നിർമിച്ച് നൽകുമെന്ന് നടന്‍ രാഘവ ലോറന്‍സ്. പ്രസ്താവനയിലാണ് കാഞ്ചന ഫെയിം രാഘവ ലോറൻസ് ഇക്കാര്യം പ്രഖ്യാപിച്ചത്.

28 വർഷം മുമ്പ് പാർവതിയുടെ ഭർത്താവ് രാസക്കണ്ണ് ഒരു തെറ്റും കൂടാതെ കൊല ചെയ്യപ്പെടുകായിരുന്നു. ഇവരുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് അറിഞ്ഞപ്പോൾ വല്ലാത്ത ദു:ഖം തോന്നി. ഒരു യൂട്യൂബ് ചാനലിലെ പ്രോഗ്രാമിൽ നിന്നാണ് അവരുടെ ഇപ്പോഴത്തെ ദുരവസ്ഥയെക്കുറിച്ച് അറിഞ്ഞത്. കൂടുതൽ വിശദാംശങ്ങൾക്കായി വാര്‍ത്ത ചെയ്ത മാധ്യമപ്രവർത്തകനെ ബന്ധപ്പെട്ടുവെന്നും രാഘവ ലോറൻസ് പറഞ്ഞു.

ചെന്നൈ പോരൂരിലെ ഓലമേഞ്ഞ കുടിലില്‍ മകള്‍ക്കും മരുമകനും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് പാര്‍വതി ഇപ്പോള്‍ താമസിക്കുന്നത്. പാർവതിയുടെ ഇപ്പോഴത്തെ അവസ്ഥ ലോകത്തിന് മുന്നിൽ കൊണ്ടുവന്ന മാധ്യപ്രവർത്തകനെ രാഘവ ലോറൻസ് അഭിനനന്ദിച്ചു.

28 വർഷം മുൻപ് നടന്ന സംഭവം ലോകത്തിന് മുന്നിൽ ചർച്ചാവിഷയമാക്കിയ ജയ്ഭീം ടീമിനെയും ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ച ജ്ഞാനവേലിനേയും ചന്ദ്രുവായി വേഷമിട്ട സൂപ്പർ സ്റ്റാർ സൂര്യയേയും രാഘവേന്ദ്ര ലോറൻസ് അഭിനന്ദിച്ചു.

പൊലീസ് കള്ളക്കേസില്‍ കുടുക്കി ലോക്കപ്പ് മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഭര്‍ത്താവിനെ അന്വേഷിച്ച് നീതി തേടി ഇറങ്ങിയ ഇരുള വിഭാഗത്തില്‍ പെട്ട സെങ്കേനി എന്ന യുവതിയുടെയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ചന്ദ്രുവെന്ന അഭിഭാഷകന്‍റെയും പോരാട്ടത്തിന്‍റെ കഥയാണ് ജയ് ഭീം പറയുന്നത്. ചന്ദ്രുവായി സൂര്യയും സെങ്കിണിയായി മലയാളിയായ ലിജോ മോളുമാണ് അഭിനയിച്ചിരിക്കുന്നത്.  ഭരണകൂടത്തിന്‍റേയും മേൽജാതിക്കാരുടേയും ചൂഷണത്തിന് നിരന്തരം വിധേയരാകുന്ന ഇരുളരുടെ  പുറത്തുവന്നിരിക്കുകയാണ് ജയ് ഭീമിലൂടെ. 

Tags:    
News Summary - Lawrence offers to build home for Irula woman whose life inspired ‘Jai Bhim’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.