കൊൽക്കത്ത: അഴിമതി ആരോപിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ പൊതുതാൽപര്യ ഹരജി നൽകിയ അഭിഭാഷകനെ അറസ്റ്റ് ചെയ്ത് പശ്ചിമ ബംഗാൾ പൊലീസ്. അഭിഭാഷകനായ രാജീവ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്ത്. ഹെയർ സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ഒരു ബാറിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഝാർഖണ്ഡിൽ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇയാളിൽ നിന്നും 50 ലക്ഷം കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിക്കെതിരെ റാഞ്ചി ഹൈക്കോടതിയിൽ അഭിഭാഷകൻ പൊതുതാൽപര്യ ഹരജി നൽകിയിരുന്നു. എന്നാൽ പൊതുതാൽപര്യ ഹർജി പിൻവലിക്കാൻ വ്യവസായിയോട് 10 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. ആദ്യ ഗഡുവായി 50 ലക്ഷം രൂപ വാങ്ങുന്നതിനിടയിലാണ് രാജീവ് കുമാർ അറസ്റ്റിലായത്.
ഹേമന്ത് സോറനെതിരെ രണ്ട് ഹരജികളാണ് രാജീവ് കുമാർ സമർപ്പിച്ചത്. ഖനനമന്ത്രിയായിരിക്കെ അനഃധികൃത ഖനനത്തിന് അനുമതി നൽകിയെന്നും കള്ളപ്പണം വെളുപ്പിച്ചു എന്നും ഹരജികളിൽ പറയുന്നു. നിലവിൽ ഈ കേസുകളിൽ ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്.
എം.ജി.എൻ.ആർ.ഇ.ജി.എയിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലെ അഭിഭാഷകൻ കൂടിയാണ് കുമാർ. കേസിൽ ഝാർഖണ്ഡ് മുൻ ഖനന സെക്രട്ടറി പൂജ സിംഗാളിനെയും ഹേമന്ത് സോറന്റെ സഹായി പങ്കജ് മിശ്രയെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.