ന്യൂഡൽഹി: അദാനിക്കെതിരായ നീക്കത്തിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന് കരുതിയ ഇടത് പാർട്ടികളുടെ എം.പിമാർ ആരുംതന്നെ പാർലമെന്റിൽ അദാനിക്കെതിരായ ചർച്ച ആവശ്യപ്പെട്ട് അടിയന്തര ചർച്ചക്ക് നോട്ടീസ് നൽകിയില്ല.
കേരളത്തിന്റെ പ്രത്യേക പാക്കേജ്, മണിപ്പുർ, സംഭൽ എന്നിവയിൽ സി.പി.എം എം.പിമാർ അടിയന്തര ചർച്ച ആവശ്യപ്പെട്ടപ്പോൾ സി.പി.ഐ മണിപ്പുരിൽ മാത്രമാണ് ചർച്ച നടത്തിയത്.
ആർ.എസ്.പിയും അദാനിയിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ടില്ല. ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് പഴയ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ സംഘടിപ്പിച്ച സംയുക്തസമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനല്ലാതെ പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സംസാരിക്കാൻ അവസരമില്ലായിരുന്നു. അതിനാൽ പ്രധാനമന്ത്രിക്ക് ചർച്ചക്ക് മറുപടി പറയാൻ അവസരം കിട്ടുമല്ലോ എന്നാണ് സർക്കാറും കണക്കുകൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.