ബി.ജെ.പിയുടെ വിജയം അപകടകരം –ഇടതു പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വന്‍ ഭൂരിപക്ഷം നേടിയത് രാജ്യത്തിന് അപകടകരമാണെന്ന് ഇടതു പാര്‍ട്ടികള്‍. ജനാധിപത്യത്തിന് തിരിച്ചടിയാകുംവിധം ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ബി.ജെ.പിയുടെ വിജയമെന്ന് പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. വിജയം രാജ്യത്തെ ജനാധിപത്യ, മതേതര മുഖത്തിന് ഭീഷണിയുയര്‍ത്തുന്നതാണെന്ന് സി.പി.ഐ അഭിപ്രായപ്പെട്ടു.

നൂറിലേറെ സ്ഥാനാര്‍ഥികള്‍ക്ക് നൂറില്‍താഴെ വോട്ട്

100 ലേറെ സ്ഥാനാര്‍ഥികള്‍ നേടിയത്് 100ല്‍ താഴെ വോട്ട്. മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയാണ് ഇക്കൂട്ടത്തില്‍ പ്രമുഖ (90 വോട്ട്). നൂറില്‍ത്താഴെ വോട്ട് നേടിയവരില്‍ സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമുണ്ട്. ഇത്തരം മണ്ഡലങ്ങളിലെല്ലാം ഇവര്‍ നോട്ടയെക്കാള്‍ പിന്നിലുമാണ്. 
 

Tags:    
News Summary - left parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.