ഈദ് ആഘോഷം തടസപ്പെടുത്തരുതെന്ന് രാജ് താക്കറെ; ​ഈദിന് ശേഷം ഉച്ചഭാഷിണികൾ നീക്കിയില്ലെങ്കിൽ പള്ളികൾക്ക് മുമ്പിൽ ഹനുമാൻ ചാലിസ

മുംബൈ: ഉച്ചഭാഷിണി സംബന്ധിച്ച വിവാദങ്ങൾക്കിടെ ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് പ്രവർത്തകർക്ക് നിർദേശം നൽകി മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ. ഈദ് ആഘോഷങ്ങളെ തടസപ്പെടുത്തുന്നതൊന്നും ചെയ്യരുതെന്ന് അദ്ദേഹം പ്രവർത്തകരോട് അഭ്യർഥിച്ചു. മെയ് മൂന്നിന് ആരതി ആഘോഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാളെ ഈദാണ്. മുസ്‍ലിംസമൂഹം സന്തോഷത്തോടെ ആഘോഷിക്കുന്ന ദിവസമാണിത്. നേരത്തെ തീരുമാനിച്ചത് പോലെ ഈ ദിവസം ആരതി ആഘോഷിക്കരുത്. ലൗഡ്സ്പീക്കറിന്റെ പ്രശ്നം മതപരമല്ലെന്നും താക്കറെ പറഞ്ഞു.

നേരത്തെ മുസ്‍ലിംകൾക്കെതിരെ ഭീഷണിയുമായി രാജ് താക്കറെ രംഗത്തെത്തിയിരുന്നു. ഈദിന് ശേഷം ഉച്ചഭാഷിണികൾ നീക്കിയില്ലെങ്കിൽ പള്ളികൾക്ക് മുമ്പിൽ ഹനുമാൻ ചാലിസ വായിക്കുമെന്നായിരുന്നു താക്കറെയുടെ ഭീഷണി.

ഈദ് മൂന്നാം തീയതിയാണ്. ആ ആഘോഷം തടസപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, മെയ് നാലിന് ശേഷം എന്റെ നിലപാട് അംഗീകരിച്ചി​ല്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് താക്കറെ പറഞ്ഞിരുന്നു.

Tags:    
News Summary - Let Eid be celebrated with joy, don’t perform aarti: Raj Thackeray tells workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.