ദലൈലാമയുടെ അരുണാചൽ സന്ദർശനം ഇന്ത്യയുമായുള്ള ബന്ധം മോശമാക്കുമെന്ന് ചൈന

ബെയ്ജിങ്: ദലൈലാമയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ഇന്ത്യക്ക്​ മുന്നറിയിപ്പുമായി ചൈന രംഗത്ത്. ദലൈലാമയുടെ അരുണാചൽ സന്ദർശനം ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിൽ അത് വിള്ളലുകൾ ഉണ്ടാക്കുമെന്ന് ചൈന വ്യക്തമാക്കി. ചൈനയുടെ അധീനതയിലുള്ള ദക്ഷിണ ടിബറ്റിന്റെ ഭാഗമെന്ന് അവർ അവകാശപ്പെടുന്ന സ്ഥലമാണ് അരുണാചൽ പ്രദേശ്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരമാണ് ദലൈലാമ അടുത്തവർഷം ആദ്യം അരുണാചൽ സന്ദർശിക്കുന്നത്.

അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്​. ചൈനക്കെതിരായ വിഘടനവാദി നീക്കങ്ങളെ പിന്തുണച്ചിട്ടുള്ളയാളാണ് ദലൈലാമയെന്ന്​ ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് വ്യക്തമാക്കി. ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ തീർത്തും തെറ്റായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഇൗ നിലപാട്​ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും അതിർത്തി തർക്ക വിഷയത്തിൽ ഉണ്ടാക്കിയിട്ടുള്ള ഉഭയകക്ഷി കരാറുകളെ മാനിക്കണമെന്നും അദ്ദേഹം ഇന്ത്യയോട് ആവശ്യപ്പെട്ടു. ദലൈലാമ മുൻപും അരുണാചൽ പ്രദേശ് സന്ദർശിച്ചിട്ടുള്ളതാണെന്ന ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപിന്റെ പ്രതികരണത്തേക്കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ലുകാങി​​െൻറ മറുപടി.

 

 

Tags:    
News Summary - Letting Dalai Lama Visit Arunachal Will Damage Relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.