ഹൈദരാബാദ്: വ്യക്തികളുടെ ആധാർ വിവരങ്ങൾ പൊലീസിന് കൈമാറാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു. കേന്ദ്ര അഭ്യന്തര സഹമന്ത്രി ഹൻസരാജ് അഹിറാണ് ആധാർ വിവരങ്ങൾ പൊലീസിന് കൈമാറുന്നത് സംബന്ധിച്ച സൂചന നൽകിയത്. കേസുകൾ തെളിയിക്കുന്നതിനും അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും ആധാർ വിവരങ്ങൾ പൊലീസിനെ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ആധാർ വിവരങ്ങൾ കൈമാറുന്നതിലും ജയിൽ നിയമത്തിലെ ഭേദഗതിയും കേന്ദ്രമന്ത്രിസഭ ചർച്ച നടത്തുകയാണെന്ന് അഭ്യന്തര സഹമന്ത്രി വ്യക്തമാക്കി. ഫിംഗർപ്രിൻറ് ബ്യൂറോ ഡയറക്ടർമാരുടെ കോൺഫറൻസിൽ സംസാരിക്കുേമ്പാഴായിരുന്നു അദ്ദേഹത്തിെൻറ പ്രസ്താവന.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ് ആധാർ വിവരങ്ങൾ പൊലീസിന് കൈമാറാനുള്ള ശിപാർശ കേന്ദ്രസർക്കാറിന് നൽകിയത്. വിവരങ്ങൾ പൂർണമായും നൽകാതെ അത്യാവശ്യമുള്ള കാര്യങ്ങൾമാത്രം പൊലീസിനെ കൈമാറാനാണ് ശിപാർശ.
50 ലക്ഷം കേസുകളാണ് പ്രതിവർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇതിലെല്ലാം തന്നെ പ്രധാന തെളിവാകുന്നത് പലപ്പോഴും വിരലടയാളമായിരിക്കും. ആധാർ വിവരങ്ങൾ പൊലീസിന് കൈമാറിയാൽ വിരലടയാളം എളുപ്പത്തിൽ അവർക്ക് ലഭിക്കുന്നെും ഇത് അന്വേഷണത്തിൽ പുരോഗതിയുണ്ടാക്കാൻ സഹായിക്കുമെന്നും എൻ.സി.ആർ.ബി ഡയറക്ടർ ഇഷ് കുമാർ പറഞ്ഞു. അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിലും ഇത്തരത്തിൽ ആധാർ വിവരങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.