ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് സി.പി.എം സംസ്താന സെക്രട്ടറി സീതാറാം യെച്ചൂരി. ആർക്കും േചാർത്താനാകില്ല എന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) അവകാശപ്പെടുന്ന ആധാർ വിവരം പൈസ നൽകിയാൽ ആർക്കും ലഭ്യമാകുമെന്ന വാർത്ത പുറത്തുവന്നതിനിടെയാണ് യെച്ചൂരിയുടെ പ്രതികരണം.
ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയത് ബി.ജെ.പി സർക്കാറാണ്. ആധാർ വിവരങ്ങൾ ചോർന്ന സംഭവം ഒരു നടപടിയിലൂടെയും സർക്കാറിന് പരിഹരിക്കാനാവില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ഒാൺലൈനിലൂടെ അജ്ഞാത ഏജൻറുമാരിൽനിന്ന് ആയിരക്കണക്കിനുപേരുടെ വിവരം പത്തുമിനിറ്റുകൊണ്ട് തങ്ങൾ ‘വാങ്ങി’യതായി ‘ട്രിബ്യൂൺ’ പത്രമാണ് വെളിപ്പെടുത്തിയത്. പഞ്ചാബ് േകന്ദ്രമായ അജ്ഞാത വാട്സ് ആപ് കൂട്ടായ്മയിലൂടെയാണ് പത്രം വിവരം കൈക്കലാക്കിയത്. പേ ടിഎം വഴി 500 രൂപ നൽകി 10 മിനിറ്റ് കഴിഞ്ഞപ്പോൾ ‘ഏജൻറ്’ ലോഗിൻ െഎ.ഡിയും പാസ്വേഡും നൽകി. ഇതുപയോഗിച്ചാണ് പത്രത്തിെൻറ റിപ്പോർട്ടർ ആധാർ ഡാറ്റാബേസിെൻറ വെബ്സൈറ്റിലേക്ക് കടന്നത്. ആധാർ നമ്പർ അടിച്ചപ്പോൾ പേര്, വിലാസം, പോസ്റ്റൽ കോഡ്, ഫോേട്ടാ, ഫോൺ നമ്പർ, ഇ-മെയിൽ തുടങ്ങിയവ ലഭ്യമായി. 300 രൂപ കൂടി നൽകിയപ്പോൾ ഒരാളുടെ കാർഡ് പ്രിൻറ് ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ്വെയറും ഏജൻറ് നൽകിയെന്നും പ്ത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.