തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം ഓട്ടോ ടാക്സി-ലൈറ്റ് മോട്ടോർ വാഹന തൊഴിലാളികൾ ജൂലൈ നാലുമുതൽ പണിമുടക്കും. ഓട്ടോ-ടാക്സി നിരക്കുകൾ ശാസ്ത്രീയവും കാലോചിതവുമായി പുനർനിർണയിക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം.
ടാക്സി കാറുകൾക്ക് 15 വർഷത്തേക്ക് അഡ്വാൻസ് ടാക്സ് അടക്കണമെന്ന തീരുമാനം പിൻവലിക്കുക, വർധിപ്പിച്ച ആർ.ടി ഓഫിസ്ഫീസുകൾ ഒഴിവാക്കുക, ഓട്ടോ ഫെയർ മീറ്റർ സീലിങ്ങിന് ഒരുദിവസം വൈകിയാൽ 2000 രൂപ പിഴയീടാക്കുന്ന നടപടി പിൻവലിക്കുക, മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിൽ മുഴുവൻ തൊഴിലാളികളെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും.
ജൂലൈ മൂന്നിന് അർധരാത്രി പണിമുടക്ക് ആരംഭിക്കും. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു, ടി.യു.സി.ഐ, കെ.ടി.യു.സി, ജനത ടി.യു, യു.ടി.യു.സി തുടങ്ങിയ സംഘടനകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.