ന്യൂഡൽഹി: മോദി-അമിത് ഷാമാരുടെ പിടിയിൽ ബി.ജെ.പി അമർന്നു പോയതിെൻറ രോഷം അടക്കാനാ വാതെ പൊട്ടിത്തെറിച്ച് മുതിർന്ന നേതാവ് എൽ.കെ. അദ്വാനി. പാർട്ടിയുടെ ഇന്നത്തെ ശൈലിക ്കെതിരെ കടുത്ത വിമർശനം ഉയർത്തുന്ന അദ്വാനിയുടെ ബ്ലോഗ് സാമൂഹിക മാധ്യമങ്ങൾ വഴി ഏറ െ ചർച്ചയായി.
ആദ്യം രാജ്യം, പാർട്ടി പിന്നെ, സ്വന്തം കാര്യം ഏറ്റവുമൊടുവിൽ എന്ന തലക്കെ ട്ടിലാണ് അദ്വാനിയുടെ കുറിപ്പ്. ബി.ജെ.പി ശനിയാഴ്ച സ്ഥാപക ദിനം ആഘോഷിക്കുന്ന ഘട്ടത്തിലാണ് സ്ഥാപക നേതാവിെൻറ ഇൗ കുറിപ്പ്. പാർട്ടി പിൻതിരിഞ്ഞു നോക്കണം, ഭാവിയിലേക്ക് നോക്കണം; ആത്മപരിശോധന നടത്തണം -അദ്വാനി ഉപദേശിക്കുന്നു.
ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് 1991 മുതൽ ആറുവട്ടം മത്സരിച്ചു ജയിച്ച 91കാരനായ അദ്വാനിക്ക് ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചിരുന്നു. അദ്വാനിയുടെ മണ്ഡലത്തിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായാണ് സ്ഥാനാർഥി.
ജനാധിപത്യവും ജനാധിപത്യ പാരമ്പര്യവും പാർട്ടിക്കുള്ളിലും രാജ്യത്തും ഒരുപോലെ ഉണ്ടാകണമെന്ന് അദ്വാനി പറഞ്ഞു. നാനാത്വത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മാനിക്കുന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിെൻറ സത്ത. ബി.ജെ.പിയോട് രാഷ്ട്രീയമായി എതിർപ്പുള്ളവരെ ശത്രുക്കളായി പാർട്ടി ഒരിക്കലും കണ്ടിട്ടില്ല. മറിച്ച് എതിരാളികൾ എന്ന നിലയിൽ മാത്രമാണ് കണ്ടത്.
രാഷ്ട്രീയമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ദേശവിരുദ്ധരായി കണക്കാക്കിയിട്ടില്ല. ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാൻ പൗരനുള്ള സ്വാതന്ത്ര്യത്തോട് ബി.ജെ.പി എന്നും പ്രതിബദ്ധത കാട്ടിയിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു.
അതേസമയം, അദ്വാനിയുടെ വാക്കുകൾ പ്രതിഫലിക്കുന്നത് യഥാർഥ സത്തയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.