ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ നിലവിെല 21 ദിവസത്തെ ലോക്ഡൗൺ നീട്ടി മഹാരാഷ്ട്രയും കർണാടകയും. കർണാടകയിൽ ര ണ്ടാഴ്ചത്തേക്ക് കൂടിയാണ് ലോക്ഡൗൺ നീട്ടിയതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു. ലോക്ഡൗൺ നീട്ടണമെന്നാണ് പ്രധാനമന്ത്രി അറിയിച്ചതെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.
മഹാരാഷ്ട്രയിൽ ഏപ്രിൽ 30 വരെയാണ് ലോക്ഡൗൺ നീട്ടിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമ ബംഗാളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകൾക്ക് ജൂൺ 10 വരെ അവധി നൽകി.
ലോക്ഡൗൺ നീട്ടാനുള്ള ശരിയായ തീരുമാനം പ്രധാനമന്ത്രി എടുത്തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ലോക്ക്ഡൗൺ നേരത്തേ നടപാക്കിയതിനാൽ മറ്റു പല വികസിത രാജ്യങ്ങെള അപേക്ഷിച്ച് ഇന്ത്യയിലെ കോവിഡ് നിലയിൽ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ലോക്ഡൗൺ ഒഴിവാക്കിയാൽ നമ്മുടെ നേട്ടങ്ങളെല്ലാം ഇല്ലാതാകുമെന്നും അതിനാൽ ലോക്ഡൗൺ നീട്ടുമെന്നും കെജ്രിവാൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.