ന്യൂഡൽഹി: 21 ദിവസത്തെ കോവിഡ് ലോക്ഡൗണിനു ശേഷം ട്രെയിനുകൾ ഓടിത്തുടങ്ങുന്നത് സംബന്ധി ച്ച അന്തിമ തീരുമാനം ഇനിയുമായില്ല. ഈ മാസം 14 ന് ലോക്ഡൗൺ അവസാനിക്കുന്നതിനാൽ 15 മുതൽ ട് രെയിൻ സർവിസിന് രാജ്യത്തെ റെയിൽവേ സോണുകൾ നടപടി തുടങ്ങിയ സാഹചര്യത്തിലാണ് ബോർഡി െൻറ വിശദീകരണം.
ഓരോ ട്രെയിനും റെയിൽവേ ബോർഡിൽ നിന്ന് പ്രത്യേകം അനുമതി ലഭിച്ചാലേ സർവിസ് തുടങ്ങൂവെന്ന് ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. റെയിൽ മന്ത്രി പിയൂഷ് ഗോയലും റെയിൽവേ ബോർഡ് ചെയർമാനും തമ്മിൽ വിഡിയോ കോൺഫറൻസ് വഴി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. റെയിൽ മന്ത്രാലയത്തിൽ നിന്ന് പച്ചക്കൊടി ലഭിച്ചാൽ 85 ശതമാനം ട്രെയിനുകളും ഈ മാസം 15ന് തന്നെ ട്രാക്കിൽ തിരിച്ചെത്തിക്കാൻ റെയിൽവേ ഒരുങ്ങിക്കഴിഞ്ഞു.
രാജധാനി, ജനശതാബ്ദി, തുരന്തോ, ലോക്കൽ ട്രെയിനുകൾ എന്നിവ ഉൾപ്പെടെയാണിത്. കോവിഡിെൻറ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് എല്ലാ പരിശോധനകളും ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ചരക്ക് ട്രെയിനുകൾ ഒഴികെ എല്ലാ സർവിസുകളും റെയിൽവേ നിർത്തിവെച്ചത്. 13,523 യാത്രാ ട്രെയിനുകളാണ് ആകെ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.