ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) ചോദ്യപേപ്പർ ചോർച്ചയിൽ ലോക്സഭയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ വീണ്ടും പരിഹസിച്ച് പ്രതിപക്ഷം.
സ്പീക്കർ തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സഭക്ക് മന്ത്രിമാരെ പരിചയപ്പെടുത്തുമ്പോഴാണ് പ്രതിപക്ഷം വീണ്ടും നീറ്റ് വിഷയം ഉയർത്തിയത്. ധർമേന്ദ്ര പ്രധാന്റെ പേര് പ്രധാനമന്ത്രി പറഞ്ഞപ്പോൾ പ്രതിപക്ഷ അംഗങ്ങൾ നീറ്റ്, നീറ്റ് എന്നുവിളിച്ച് ബഹളം വെച്ചു. ധർമേന്ദ്ര പ്രധാൻ എം.പിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴും പ്രതിപക്ഷം സഭയിൽ വിഷയം ഉന്നയിച്ചിരുന്നു.
നീറ്റ് വിഷയത്തിൽ ബുധനാഴ്ച സഭക്കു പുറത്തും പ്രതിഷേധം ഉണ്ടായി. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ദേശീയ പരീക്ഷ ഏജൻസിയെ (എൻ.ടി.എ) ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജെ.എൻ.യുവിലെ വിവിധ വിദ്യാർഥി സംഘടനകളാണ് ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്റ് ധനഞ്ജയ് വ്യക്തമാക്കി. രാജ്യത്തെ മറ്റു നഗരങ്ങളിലും നീറ്റ് വിഷയത്തിൽ വിദ്യാർഥി പ്രതിഷേധം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.