ന്യൂഡൽഹി: വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാർലമെൻറിെൻറ ശീതകാലസമ്മേളനത്തിെൻറ ആദ്യദിനമായ തിങ്കളാഴ്ച സർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും. അന്നു തന്നെ പാസാക്കി രാജ്യസഭയുടെ പരിഗണനക്കു വിടാനാണ് ഒരുക്കം.
അതേസമയം, മുട്ടുമടക്കേണ്ടി വന്ന നിർബന്ധിതാവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ബില്ലിലെ വാക്കുകൾ. മൂന്നു കാർഷിക നിയമങ്ങൾക്കുമെതിരെ രാജ്യത്തെ കർഷകരിൽ ചെറിയൊരു വിഭാഗമാണ് പ്രതിഷേധിച്ചതെന്ന് ബിൽ വിശദീകരിച്ചു. എന്നാൽ എല്ലാവരെയും ഉൾക്കൊണ്ടു മുന്നോട്ടു പോകുന്നതിന് ഇപ്പോഴത്തെ ആവശ്യം ബിൽ പിൻവലിക്കുകയാണ്.
കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച ബിൽ കൃഷി മന്ത്രി നരേന്ദ്രസിങ് തോമറാണ് പാർലമെൻറിൽ അവതരിപ്പിക്കുക. സർക്കാർ നടപടിയെ ശക്തമായി അനുകൂലിക്കാൻ ബി.ജെ.പിയും സർക്കാറിെൻറ വീഴ്ച തുറന്നുകാട്ടാൻ പ്രതിപക്ഷവും തയാറെടുക്കുകയാണ്. പാർട്ടിയുടെ എല്ലാ എം.പിമാരും സഭയിൽ ഹാജരായിരിക്കണമെന്ന് ബി.ജെ.പിയും പ്രധാന പ്രതിപക്ഷമായ കോൺഗ്രസും വിപ്പ് നൽകി.
കാർഷികോൽപന്ന വ്യാപാര വാണിജ്യ പ്രോത്സാഹന സേവന നിയമം, വില സ്ഥിരത കർഷക സേവന കർഷക ശാക്തീകരണ സംരക്ഷണ കരാർ നിയമം, അവശ്യസാധന ഭേദഗതി നിയമം എന്നിവയാണ് ഒരു വർഷം നീണ്ട കർഷകരുടെ ശക്തമായ ചെറുത്തു നിൽപിനെ തുടർന്ന് പിൻവലിക്കുന്നത്. നിയമം പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും, മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പു കിട്ടാതെ പിന്മാറ്റമില്ലെന്ന് വ്യക്തമാക്കി കർഷക സംഘടനകൾ സമരരംഗത്തു തന്നെ തുടരുകയാണ്.
മൂന്നു കർഷക വിരുദ്ധ നിയമങ്ങളും പിൻവലിക്കാനുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച പാർലമെൻറിലേക്ക് നടത്താനിരുന്ന ട്രാക്ടർ മാർച്ച് വേണ്ടെന്നു വെച്ചു.
നാമമാത്ര, ചെറുകിടക്കാർ അടക്കം കർഷകരുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാണ് നേരത്തെ മൂന്നു നിയമങ്ങൾ കൊണ്ടുവന്നതെന്ന് പിൻവലിക്കൽ ബില്ലിൽ സർക്കാർ വിശദീകരിക്കുന്നുണ്ട്.
ഉയർന്ന വിലയ്ക്ക് വിളകൾ വിൽക്കുന്നതിന് കർഷകരെ സഹായിക്കാനും സാങ്കേതികവിദ്യയുടെ നേട്ടം ലഭ്യമാക്കാനും കാർഷിക ചന്തകളുമായി കൂടുതൽ അടുപ്പിക്കാനും, അതുവഴി ഉയർന്ന വരുമാനം ലഭ്യമാക്കാനുമാണ് ശ്രമിച്ചതെന്നും ബില്ലിൽ പറഞ്ഞു.
ന്യൂഡൽഹി: ഉന്നയിച്ച ആവശ്യങ്ങൾ മിക്കതും പരിഗണിച്ചു കഴിഞ്ഞിരിക്കെ, സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങാൻ കർഷകരോട് കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിെൻറ അഭ്യർഥന.
മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കുകയാണ്. കച്ചി കത്തിക്കുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കണമെന്ന കർഷകരുടെ ആവശ്യം സർക്കാർ സമ്മതിച്ചിട്ടുണ്ട്. മിനിമം താങ്ങുവില, വിള വൈവിധ്യവത്കരണം എന്നീ കാര്യങ്ങളിൽ ചർച്ച വേണമെന്നായിരുന്നു കർഷകരുടെ മറ്റൊരു ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതു പ്രകാരമുള്ള സമിതി രൂപവത്കരിക്കുന്നതോടെ ഈ ആവശ്യം യാഥാർഥ്യമാവുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
സമരത്തിനിടയിൽ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന ആവശ്യം അതതു സംസ്ഥാന സർക്കാറുകളുടെ അധികാരപരിധിയിൽ പെട്ട വിഷയമാണ്. നഷ്ടപരിഹാരത്തിെൻറ കാര്യത്തിലും തോതിന് അനുസരിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണ്.
ഇനി സമരം തുടരുന്നതിന് ന്യായീകരണമില്ല. പ്രതിഷേധം അവസാനിപ്പിക്കാൻ വിശാല മനസ്സ്കാണിക്കണമെന്ന് എല്ലാ കർഷക സംഘടനകളോടും അഭ്യർഥിക്കുകയാണ്. കാർഷിക നിയമങ്ങളുടെ പ്രയോജനം സമരം ചെയുന്ന ചില കർഷക യൂനിയനുകളെ ബോധ്യപ്പെടുത്താൻ കഴിയാതെ പോയതിൽ സർക്കാറിന് നിരാശയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.