Siddaramaiah

മുഡ കേസ്; ലോകായുക്ത പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും ഉൾപ്പെട്ട മുഡ കേസിൽ ലോകായുക്ത പൊലീസ് ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജനുവരി 27ന് കോടതി വാദം കേൾക്കുന്നതിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്.

വാദം കേൾക്കുന്നതിന് ഒരു ദിവസം മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ജനുവരി 25 നാലാം ശനിയാഴ്ചയും കോടതി അവധിയും ആയതിനാൽ ലോകായുക്ത പൊലീസ് ജനുവരി 24ന് സമർപ്പിച്ചതായി വൃത്തങ്ങൾ പറയുന്നു. ലോകായുക്തയിലെ ഉദ്യോഗസ്ഥർ റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കാൻ തയാറായിട്ടില്ല.

സിദ്ധരാമയ്യക്കും മറ്റുള്ളവർക്കുമെതിരെ 2024 സെപ്റ്റംബർ 27ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. വിവരാവകാശ പ്രവർത്തക സ്നേഹമയി കൃഷ്ണയുടെ പരാതിയെ തുടർന്ന് ബംഗളൂരുവിലെ പ്രത്യേക കോടതി സെപ്റ്റംബർ 25ന് മൈസൂരിലെ ലോകായുക്ത പൊലീസിനോട് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ പാ​ർ​വ​തി​യു​ടെ പേ​രി​ൽ മൈ​സൂ​രു കേ​സ​രൂ​രി​ലു​ണ്ടാ​യി​രു​ന്ന 3.36 ഏ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​ക്ക് പ​ക​രം 56 കോ​ടി വി​ല​യു​ള്ള 14 പ്ലോ​ട്ട് മൈ​സൂ​രു അ​ർ​ബ​ൻ ഡെ​വ​ല​പ്​​മെ​ന്റ് അ​തോ​റി​റ്റി (മു​ഡ) അ​നു​വ​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ, ത​ന്റെ ഭാ​ര്യ​യു​ടെ പേ​രി​ൽ മൈ​സൂ​രു​വി​ലു​ള്ള ഭൂ​മി മൈ​സൂ​രു ന​ഗ​ര വി​ക​സ​ന അ​തോ​റി​റ്റി (മു​ഡ) പൂ​ർ​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഏ​റ്റെ​ടു​ക്കു​ക​യും ലേ​ഔ​ട്ട് രൂ​പ​പ്പെ​ടു​ത്തി പ്ലോ​ട്ടു​ക​ളാ​ക്കി വി​ൽ​ക്കു​ക​യും ചെ​യ്തെ​ന്നും ന​ഷ്ട​പ്പെ​ട്ട ഭൂ​മി​ക്ക് തു​ല്യ​മാ​യി 14 ഇ​ട​ങ്ങ​ളി​ൽ പ്ലോ​ട്ട് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തെ​ന്നും സി​ദ്ധ​രാ​മ​യ്യ പറയുന്നു.

കേസിൽ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി.എം. പാർവതി, ഭാര്യാ സഹോദരൻ ബി. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവർ യഥാക്രമം രണ്ടു മുതൽ നാലുവരെയും പ്രതികളാണ്. 1988ലെ അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Tags:    
News Summary - Lokayukta police submits report to Special Court in Bengaluru regarding MUDA case involving Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.