'ലവ് ജിഹാദ്' ഒരു സമൂഹത്തിന്‍റെ ജനസംഖ്യ വർധിപ്പിക്കൽ, വിദേശ ഏജൻസികൾ ധനസഹായം നൽകുന്നു -വി.എച്ച്.പി

ന്യൂഡൽഹി: 'ലവ് ജിഹാദ്' ജനസംഖ്യാപരമായ ആക്രമണമാണെന്നും കർശനമായ നിയമം ആവശ്യമാണെന്നും വി.എച്ച്.പി. 'ലവ് ജിഹാദി'നെതിരെ ഉത്തർപ്രദേശ് സർക്കാറിന്‍റെ നിയമനിർമാണത്തെ ഇന്‍റർനാഷണൽ വർക്കിംഗ് പ്രസിഡന്‍റ് അലോക് കുമാർ സ്വാഗതം ചെയ്തു.

നിയമനിർമാണം രണ്ടുമതത്തിൽപെട്ടവർ തമ്മിലുള്ള വിവാഹങ്ങൾക്ക് എതിരല്ല, തെറ്റിദ്ധാരണയിലൂടെ വിവാഹങ്ങളിൽ കുടുങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

'ലവ് ജിഹാദ്' പദം നിയമത്തിൽ ഉപയോഗിച്ചിട്ടില്ലെങ്കിലും ജനസംഖ്യാപരമായ ആക്രമണം നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യമാണ്. ഒരു സമൂഹത്തിന്‍റെ ജനസംഖ്യ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഇത് ചെയ്യുന്നത്. അതിനു പിന്നിൽ പ്രണയമല്ല, ജനസംഖ്യ വർധിപ്പിക്കാനുള്ള ലക്ഷ്യം മാത്രമാണ് -കുമാർ അവകാശപ്പെട്ടു.

'ലവ് ജിഹാദ്' ഒരു സംഘടിത പ്രവർത്തനമാണ്, വിദേശ ഏജൻസികൾ ധനസഹായം നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ മുസ് ലിം ആൺകുട്ടികൾ വഴിതെറ്റിക്കുന്ന വിഷയം ആർ‌.എസ്‌.എസും അനുബന്ധ സംഘടനകളും എപ്പോഴും ഉന്നയിക്കുന്നുണ്ടെന്നും കുമാർ പറഞ്ഞു.

വിവാഹം കഴിക്കാനും മതപരിവർത്തനം നടത്താനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവർ രണ്ടുമാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണം, കൂടാതെ ഒരു നിർദ്ദിഷ്ട ഫോം ഉണ്ട്, ആ വ്യക്തിക്ക് അനുമതിയുണ്ടെങ്കിൽ മതപരിവർത്തനം നടത്താം. തുടർന്ന് വിവാഹം ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Love jihad' is demographic aggression and reality that requires stringent law: VHP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.