കൈത്തണ്ടയിൽ പ്രണയത്തി​െൻറ ടാറ്റൂ; യുവാവിനു ബി.എസ്.എഫ് ​ജോലി നിഷേധിച്ചു​

കൈത്തണ്ടയിൽ പ്രണയത്തി​െൻറ ടാറ്റൂ ചെയ്ത യുവാവിനു ജോലി നിഷേധിച്ച് അതിർത്തി രക്ഷാസേന. ഈ നടപടി ഗുജറാത്ത് ഹൈകോടതി ശരിവെച്ചു. ബി.എസ്.എഫിൽ കോൺസ്റ്റബിൾ സ്റ്റോർ കീപ്പർ തസ്തികയിലേക്ക് അപേക്ഷിച്ച മഹേന്ദ്രചൗളക്കാണ് ടാറ്റു തിരിച്ചടിയായത്. ജോലിക്കാവശ്യമായ എല്ലാ പരീക്ഷകളിലും വിജയിച്ചിരുന്നു. എന്നാൽ, ടാറ്റുകാരണം ആരോഗ്യപരിശോധനയിൽ പരാജയപ്പെടുകയായിരുന്നു.

വലതുകൈത്തണ്ടയിലാണ് മഹേന്ദ്ര ഹൃദയത്തിൽ ​കൊരുത്ത അമ്പ് പച്ച കുത്തിയിരുന്നത്. ഇത്, നിയമവിരുദ്ധമായതിനാൽ മെഡിക്കൽ ബോർഡ് അയോഗ്യത കൽപിച്ചു. ടാറ്റു നീക്കിയശേഷം വീണ്ടും മെഡിക്കൽ ബോർഡിനെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതിനെതിരെയാണ് ഹൈക്കോടതിക്ക് മുൻപിലെത്തിയത്. മെഡിക്കൽ ബോർഡിന്റെ തീരുമാനം കോടതി ശരിവെച്ചു. നിയമപ്രകാരം നിയമനപ്രകിയ ആരംഭിക്കുന്നതിനു മുൻപ് തന്നെ ടാറ്റു നീക്കണമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

Tags:    
News Summary - Love tattoo on wrist; The young man was denied the BSF job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.