500 രൂപ കൈക്കൂലി നൽകിയില്ല, പാസ്പോർട്ടിലെ പേജുകൾ കീറി പോസ്റ്റ്മാൻ; വിഡിയോ വൈറലായതോടെ നടപടിയുമായി തപാൽ വകുപ്പ്

ലഖ്നോ: 500 രൂപ കൈക്കൂലി നൽകാത്തതിന് യുവാവിന്‍റെ പാസ്പോർട്ടിലെ പേജുകൾ വലിച്ചുകീറി പോസ്റ്റ്മാൻ. യു.പിയിലെ ലഖ്നോവിലാണ് സംഭവം. ഇതിന്‍റെ വിഡിയോ വൈറലായതോടെ തപാൽ വകുപ്പ് പോസ്റ്റ്മാനെതിരെ അന്വേഷണം തുടങ്ങി.

അപേക്ഷകനായ യുവാവിന് പാസ്പോർട്ട് പോസ്റ്റലായി വന്നതായിരുന്നു. എന്നാൽ, പോസ്റ്റൽ കൈമാറാൻ 500 രൂപ തനിക്ക് നൽകണമെന്ന് മലിഹാബാദിലെ പോസ്റ്റ്മാൻ പറഞ്ഞു. യുവാവ് ഇതിന് തയാറാകാതായതോടെ പേജുകൾ കീറിയാണ് പോസ്റ്റ്മാൻ പാസ്പോർട്ട് കൈമാറിയത്. ബാർകോഡ് ഉൾപ്പെടുന്ന ബാക്ക് പേജാണ് ഇയാൾ കീറി നശിപ്പിച്ചത്.


സംഭവത്തിന് പിന്നാലെ പോസ്റ്റ്മാനോട് ഇക്കാര്യം ചോദിക്കുന്നതിന്‍റെ വിഡിയോ പകർത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേർ ഈ പോസ്റ്റ്മാനെതിരെ പരാതിയുമായി വന്നു. ഓരോ പോസ്റ്റ് കൈമാറുന്നതിനും 100 രൂപയെങ്കിലും ഇയാൾ കൈക്കൂലിയായി വാങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.

സംഭവം വൈറലായതോടെ പോസ്റ്റൽ വകുപ്പ് വിഷയത്തിൽ ഇടപെട്ടു. പോസ്റ്റ്മാനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നാണ് പോസ്റ്റൽ വകുപ്പ് അറിയിച്ചിരിക്കുന്നത്. 

Tags:    
News Summary - Lucknow: Postal Worker Tears Passport Over Non-Payment of INR 500 Bribe in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.