ന്യൂഡൽഹി: ‘മീ ടൂ’ വിവാദത്തിെൻറ അകമ്പടിയോടെ കടുത്ത ലൈംഗിക ആരോപണങ്ങൾ നേരിടുന്ന മുൻകാല പത്രാധിപരും മുൻ കേന്ദ്രമന്ത്രിയുമായ എം.ജെ. അക്ബർനെതിരെ രാജ്യസഭയുടെ സദാചാര സമിതി നടപടിയെടുത്തേക്കും. നിലവിൽ രാജ്യസഭാംഗമാണ് അക്ബർ. അംഗങ്ങളുടെ സദാചാര, ധാർമിക വിരുദ്ധ പെരുമാറ്റങ്ങൾ പരിശോധിക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമുണ്ട്. അക്ബറിെൻറ പീഡനം നേരിട്ട ചിലർ അനൗപചാരികമായി സമിതിയെ സമീപിച്ചിട്ടുണ്ട്. രേഖാമൂലമുള്ള പരാതി കിട്ടിയാൽ നടപടിക്രമങ്ങൾ അനുസരിച്ച് മുന്നോട്ടു നീങ്ങുമെന്ന് ബി.ജെ.പിയിലെ നാരായൺ ലാൽ പഞ്ചാരിയ പറഞ്ഞു.
എന്നാൽ, എം.പിയാകുന്നതിനു മുമ്പ്, പത്രാധിപരായിരിക്കേയുള്ള അക്ബറിെൻറ ചെയ്തികളെക്കുറിച്ച് സദാചാര സമിതിക്ക് അന്വേഷിക്കാൻ അധികാരമില്ലെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടി. എം.പിയായിരിക്കുന്ന കാലത്തെ പെരുമാറ്റങ്ങളാണ് എത്തിക്സ് കമ്മിറ്റി പരിശോധിക്കുക. ൈലംഗികാരോപണങ്ങളെ തുടർന്ന് കഴിഞ്ഞ മാസമാണ് അക്ബർ വിദേശകാര്യ സഹമന്ത്രിസ്ഥാനം രാജിവെച്ചത്. ഡസനിലേറെ യുവതികളാണ് അക്ബറിനെതിരായ ആരോപണമുയർത്തിയത്. ഇക്കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ മാധ്യമപ്രവർത്തക പല്ലവി ഗൊഗോയിയും മാനഭംഗ പരാതി പരസ്യമായി ഉന്നയിച്ചു.
അതേസമയം, കുടുംബത്തിൽ അസ്വസ്ഥതയും അകൽച്ചയും ഉണ്ടാക്കാനാണ് പല്ലവി ശ്രമിക്കുന്നതെന്ന് അക്ബറിെൻറ ഭാര്യ മല്ലിക പ്രസ്താവനയിൽ കുറ്റപ്പെടുത്തി. തെൻറ സാന്നിധ്യത്തിൽ പോലും ഭർത്താവിനോടുള്ള പ്രത്യേക താൽപര്യം പല്ലവി കാണിച്ചിരുന്നുവെന്നും മല്ലിക ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.