ഭോപാൽ: വൈകിയുള്ള വിവാഹമാണ് ലവ് ജിഹാദിന് കാരണമെന്നും ബാലവിവാഹത്തിലൂടെ അത് തടയാമെന്നും മധ്യപ്രദേശ് അൽമാൽവയിെല ബി.ജെ.പി എം.എൽ.എ ഗോപാൽ പാർമർ.
പെൺകുട്ടികളെ സമയത്തിന് വിവാഹം ചെയ്തുകൊടുക്കണം. ‘18 വയസ്സെന്ന രോഗം (പെൺകുട്ടികളുടെ വിവാഹപ്രായം) എന്ന് നിയമവിധേയമാക്കിയോ അന്നുമുതൽ ഹിന്ദു പെൺകുട്ടികൾ ഒളിച്ചോടുകയാണെന്നും’ ഗോപാൽ പാർമർ വാർത്താ ഏജൻസിയായ എ.എൻ.െഎയോട് പറഞ്ഞു. കേരളത്തിലെ ഹാദിയയുടെയും ഷഫിന്‍ ജഹാെൻറയും വിവാഹം ഉദ്ധരിച്ചായിരുന്നു പാര്മറിെൻറ വിവാദ പ്രസ്താവന. ഇവരുടെ വിവാഹം ലവ് ജിഹാദെന്നായിരുന്നു ആരോപണം.
കൗമാരപ്രായത്തിലെത്തിയാൽ പെൺകുട്ടികളുടെ മനസ്സിൽ ചാഞ്ചാട്ടങ്ങൾ തുടങ്ങും. അമ്മമാരാണ് ലവ് ജിഹാദിെൻറ കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതെന്നും എം.എൽ.എ നിർദേശിച്ചു.
പണ്ട് കാലത്ത് മുതിർന്നവർ പെൺകുട്ടികളുടെ വിവാഹം അവരുടെ കുട്ടിക്കാലത്ത് തന്നെ നിശ്ചയിക്കുമായിരുന്നു. അത്തരം വിവാഹബന്ധങ്ങൾ വർഷങ്ങളോളം നിലനിൽക്കും. എെൻറ വിവാഹം കഴിഞ്ഞല്ലോ എന്ന ചിന്ത ഉള്ളതുകൊണ്ട് കുട്ടികൾ തെറ്റായ തീരുമാനങ്ങൾ എടുക്കില്ല. ഇതിലൂടെ ലവ് ജിഹാദ് പോലുള്ള സംഭവങ്ങൾ തടയാമെന്നും ബി.െജ.പി എം.എൽ.എ വ്യക്തമാക്കി.
ചിലർ വീട്ടുകാരുമായി അടുത്ത ബന്ധം സ്ഥാപിച്ച് വീട്ടിലെ സ്ത്രീകളെ ചൂഷണം ചെയ്യുമെന്നും പ്രസ്താവനയുടെ വിശദീകരണമായി പാർമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.