ഭോപാൽ: മധ്യപ്രദേശിൽ ശിവ്രാജ് സിങ് ചൗഹാൻ സർക്കാർ മന്ത്രിസഭ വിപുലീകരിച്ചു. േകാൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരാണ് പുതുതായി മന്ത്രിസഭയിൽ ഇടംപിടിച്ച രണ്ടുപേർ. തുൾസി സിലാവത്ത്, ഗോവിന്ദ് സിങ് രജ്പുത് എന്നിവർക്ക് ഗവർണർ ആനന്ദിബെൻ പേട്ടൽ സത്യപ്രതിജ്ഞ ചൊല്ലിെകാടുത്തു.
29 മന്ത്രിമാരായിരുന്നു ചൗഹാൻ മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. പരമാവധി 35 മന്ത്രിമാർ വരെയാകാം.
കഴിഞ്ഞ വർഷം മാർച്ചിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേക്കേറിയ എം.എൽ.എമാരാണ് ഇരുവരും. ഇതോടെ ഒന്നരവർഷത്തെ കമൽനാഥ് സർക്കാർ തകരുകയായിരുന്നു.
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കാനായതോടെയാണ് മന്ത്രിസഭ വിപുലീകരണം. നാലാം തവണ ശിവരാജ് സിങ് ചൗഹാൻ അധികാരത്തിലെത്തിയശേഷം നടത്തുന്ന മൂന്നാമത്തെ മന്ത്രിസഭ വിപുലീകരണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.