മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ

മധ്യപ്രദേശ്​ മതപരിവർത്തന നിരോധന നിയമം പാസാക്കി

ഭോ​പാ​ൽ: നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ന് മ​ധ്യ​പ്ര​ദേ​ശ്​ നി​യ​മ​സ​ഭ​യു​ടെ അം​ഗീ​കാ​രം. വി​വാ​ഹം, വ​ശീ​ക​ര​ണം, മ​റ്റ്​ വ​ഞ്ച​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ നി​ർ​ബ​ന്ധി​ച്ച്​ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്​ ത​ട​യു​ന്ന​താ​ണ്​ നി​യ​മം. നി​യ​മം ലം​ഘി​ച്ചാ​ൽ​ പ​ത്തു വ​ർ​ഷം വ​രെ ത​ട​വും ചു​രു​ങ്ങി​യ​ത്​ 50,000 രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കും.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ 'മ​ധ്യ​പ്ര​ദേ​ശ്​ മ​ത സ്വാ​ത​ന്ത്ര ഓ​ർ​ഡി​ന​ൻ​സി​ന്​​ 2020'ന്​ ​സംസ്​ഥാന​ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ജ​നു​വ​രി ഒ​മ്പ​തി​ന്​ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക​യും ചെ​യ്​​തി​രു​ന്നു. തു​ട​ർ​ന്ന്​ മാ​ർ​ച്ച്​ ഒ​ന്നി​ന്​ ചേ​ർ​ന്ന നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ന​രോ​ത്തം മി​ശ്ര​യാ​ണ്​ ബി​ൽ അം​ഗീ​കാ​ര​ത്തി​നാ​യി അ​വ​ത​രി​പ്പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന സ​ഭ സ​മ്മേ​ള​ന​ത്തി​ൽ ശ​ബ്​​ദ​വോ​​ട്ടോ​ടെ​യാ​ണ്​ ബി​ൽ പാ​സാ​യ​ത്. ഓ​ർ​ഡി​ന​ൻ​സ്​ പ്രാ​ബ​ല്യ​ത്തി​ലാ​യ ശേ​ഷം 23 കേ​സു​ക​ൾ സം​സ്​​ഥാ​ന​ത്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്​്.

Tags:    
News Summary - Madhya Pradesh Freedom of Religion Bill, 2021 passed in Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.