മധ്യപ്രദേശിൽ 12 കാരിയെ സഹോദരൻമാർ കൂട്ടബലാത്സംഗം ചെയ്​ത്​ തലയറുത്ത്​ കൊന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ സാഗറിൽ പന്ത്രണ്ട്​ വയസുകാരിയെ സഹോദരൻമാരും അമ്മാവനും ചേർന്ന്​ കൂട്ടബലാത്സംഗത്തിനി രയാക്കി തലയറുത്തു കൊന്നു. മാർച്ച്​ 14 നാണ്​ സംഭവം നടന്നത്​. സ്​കൂൾ വിട്ടശേഷവും കുട്ടിയെ കാണാതിരുന്നതിനാൽ പിതാ വ്​ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്​ പൊലീസ്​ നടത്തിയ തെരച്ചിലിൽ ഗ്രാമത്തിനടുത്ത്​ തലയറുത്ത നിലയിൽ കുഴിച്ചുമൂടിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനെയും അമ്മാവൻ ഛോ​ട്ടേ പ​ട്ടേലിനെയും പൊലീസ്​ അറസ്​റ്റു ചെയ്​തു.

പോസ്​റ്റ്​മോർട്ടത്തിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും ശ്വാസംമുട്ടിച്ച്​ കൊലപ്പെടുത്തിയശേഷം തലയറുത്തതാണെന്നും തെളിഞ്ഞതായി പൊലീസ്​ പറഞ്ഞു.

പെൺകുട്ടിയുടെ അമ്മാവനുമായി ഭൂമി തർക്കം നിലനിന്നിരുന്നുവെന്ന സൂചനയെ തുടർന്ന്​ പൊലീസ്​ ഇയാളെ ചോദ്യം ചെയ്​തതോടെയാണ്​ കേസി​​​െൻറ ചുരുളഴിഞ്ഞത്​. പരീക്ഷ കഴിഞ്ഞ്​ സ്​കൂളിൽ നിന്ന്​ വരികയായിരുന്ന പെൺകുട്ടിയെ അവളുടെ സഹോദരൻമാർ ത​​​െൻറ വീട്ടിലെത്തിക്കുകയും കൂട്ടബലാത്സംഗത്തിന്​ ഇരയാക്കുകയായിരുന്നു. ബലാത്സംഗം പൊലീസിൽ അറിയിക്കുമെന്ന്​ ​പെൺകുട്ടി പറഞ്ഞതോടെ ഛോ​ട്ടേ പ​ട്ടേലി​​​െൻറ ഭാര്യ കുട്ടിയെ ശ്വാസംമുട്ടിച്ച്​ കൊലപ്പെടുത്തി. പിന്നീട്​ അരിവാൾകൊണ്ട്​ തലയറുത്ത്​ പാടത്ത്​ കുഴിച്ചിടുകയായിരുന്നുവെന്നും ഛോ​ട്ടേ പ​ട്ടേൽ വെളിപ്പെടുത്തി.

ഇയാളുടെ വീട്ടിൽ നിന്ന്​ പെൺകുട്ടിയുടെ രക്തം പുരണ്ട വസ്​ത്രങ്ങളും കൊലക്ക്​ ഉപയോഗിച്ച ആയുധവും കണ്ടെത്തി. കൃത്യത്തിൽ പങ്കാളിയായ പെൺകുട്ടിയുടെ മറ്റൊരു സഹോദരൻ ഒളിവിലാണ്​. ഇയാളെ ഉടൻ പിടികൂടുമെന്ന്​ പൊലീസ്​ ഓഫീസർ അമിത്​ സംഘി അറിയിച്ചു.

Tags:    
News Summary - Madhya Pradesh Girl, 12, Gangraped, Beheaded Allegedly By Uncle, Brothers- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.