​‘ഞാന്‍ ലോക്ഡൗൺ ലംഘിച്ചു’; കുടിയേറ്റ തൊഴിലാളിയുടെ നെറ്റിയിൽ ചാപ്പകുത്തി പൊലീസ് VIDEO

ചതാർപുർ (മധ്യപ്രദേശ്): ലോക് ഡൗൺ ലംഘിച്ച് സ്വദേശത്തേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളിയുടെ നെറ്റിയിൽ ചാപ്പകുത്ത ിയ മധ്യപ്രദേശ് പൊലീസിന്‍റെ നടപടി വിവാദത്തിൽ. ചതാർപുർ ജില്ലയിലെ ഗൗരിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പൊലീസ് ഉദ ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്ന് ഇത്രയും ഹീനമായ പ്രവൃത്തി ഉണ്ടായത്. ചാപ്പകുത്തുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗണിൽ രാജ്യം സ്തംഭിച്ച സാഹചര്യത്തിലാണ് ഉത്തർപ്രദേശിൽ നിന്നും കുടിയേറ്റ തൊഴിലാളികളായ മൂന്നു പേർ സ്വദേശമായ മധ്യപ്രദേശിലേക്ക് മടങ്ങിയത്. സ്വദേശത്ത് എത്തിയ തൊഴിലാളികളെ ഗൗരിഹാർ പൊലീസ് വൈദ്യ പരിശോധനയ്ക്കായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് സംഭവം.

പരിശോധനക്കായി ഡോക്ടറെ കാത്തിരിക്കവെ തൊഴിലാളികളിൽ ഒരാളുടെ നെറ്റിയിൽ "ഞാന്‍ ലോക്ഡൗൺ ലംഘിച്ചു; എന്നിൽ നിന്ന് അകന്നു നിൽക്കുക" എന്ന് മുതിർന്ന പൊലീസ് സബ് ഇൻസ്പെക്ടർ പേന കൊണ്ട് എഴുതിയത്. പൊലീസ് ഉദ്യോഗസ്ഥൻ ചാപ്പകുത്തിയപ്പോൾ നിശബ്ദനായി ഇരിക്കുന്ന തൊഴിലാളിയെ വിഡിയോയിൽ കാണാം.

പൊലീസ് നടപടി വിവാദമായതോടെ വിശദീകരണവുമായി ചതാർപുർ എസ്.പി കുമാർ സൗരവ് രംഗത്തെത്തി. തൊഴിലാളികളോട് മോശമായി പെരുമാറിയ സബ് ഇൻസ്പെക്ടറോട് വിശദീകരണം ചോദിച്ചതായി എസ്.പി പറഞ്ഞു.

സംഭവത്തിൽ മധ്യപ്രദേശ് ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷമായ കോൺഗ്രസ് നടത്തിയത്. "മുഖ്യമന്ത്രി ശിവാരാജ് സിങ്ങിന് മുമ്പിൽ രണ്ട് മാർഗമേയുള്ളൂവെന്നും ഒന്നെങ്കിൽ കൊറോണ വൈറസ് അല്ലെങ്കിൽ പട്ടിണി മൂലം മരിക്കു"മെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. കൂടാതെ, ചാപ്പകുത്തുന്നതിന്‍റെ വിഡിയോയും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Madhya Pradesh Police inscription on migrant worker's forehead -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.