പരാജയം ഏറ്റെടുത്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രാജിവെച്ചു

ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രാജിവെച്ച ു. രാജ്ഭവനിൽ ഗവർണർ ആനന്ദിബെൻ പാട്ടേലിനെ സന്ദർശിച്ച് ചൗഹാൻ രാജിക്കത്ത് സമർപ്പിച്ചു.

സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കില്ലെന്ന് ചൗഹാൻ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണ്. താൻ സ്വതന്ത്രനായെന്നും ചൗഹാൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിൽ കമൽനാഥിനെ ചൗഹാൻ അഭിനന്ദിച്ചു.

അതേസമയം, വിമത കോൺഗ്രസ് എം.എൽ.എമാരെ കൂടി ഉൾപ്പെടുത്തി എ.കെ. ആന്‍റണിയുടെ അധ്യക്ഷതയിൽ പാർലമെന്‍ററി പാർട്ടി യോഗം ചേരുമെന്ന് കോൺഗ്രസ് വ്യക്താവ് ശോഭ ഒാജ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തുമെന്നും ശോഭ പറഞ്ഞു.

Tags:    
News Summary - madhya pradesh shivraj singh chauhan -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.