യുവാവിനെ വായകൊണ്ട് ഷൂസ് എടുപ്പിച്ച സംഭവം; മൂന്നൂ പേർ പിടിയിൽ

റേവ: മധ്യപ്രദേശിലെ റേവ ജില്ലയിൽ യുവാവിനെ വസ്ത്രമുരിഞ്ഞ് മർദിക്കുകയും കാലുകൊണ്ട് ഷൂസ് എടുപ്പിക്കുകയും ചെയ്യുന്ന വിഡിയോ പ്രചരിച്ച സംഭവത്തിനു പിന്നാലെ മൂന്നു പേർ അറസ്റ്റിലായതായി പൊലീസ്. കൈകൾ പിന്നിലേക്കു കെട്ടിയ നിലയിൽ യുവാവ് നിലവിളിക്കുന്ന വിഡിയോ രണ്ടു വർഷം പഴക്കമുള്ളതാണെന്നും സ്വത്തുതർക്കത്തെ തുടർന്നുണ്ടായ അതിക്രമമായിരുന്നു ഇതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. ‘‘ മുഖ്യ പ്രതി ജവഹർ സിങ് എന്നയാളെയും അയാളുടെ രണ്ടു സഹായികളെയും അറസ്റ്റ് ചെയ്തു. ഇവർ ഗോണ്ട് ഗോത്ര വർഗസമൂഹത്തിൽപെട്ടവരാണ്. മർദനമേറ്റയാൾ ഉയർന്ന ജാതിയിലുമാണ്’’ -റേവ എസ്.പി വിവേക് സിങ് പറഞ്ഞു. 2021 മേയിൽ ചിത്രീകരിച്ച വിഡിയോ ആണിത്.

Tags:    
News Summary - Madhya Pradesh Shocker: 34-Yr-Old Man Stripped, Punched And Forced To Lift Shoe With Mouth, 3 Held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.