ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ നിന്ന് പ്രാകൃത ശിക്ഷയുടേയും അപമാനിക്കലിേന്റയും കഥ പുറത്തുവന്നു. വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആദിവാസി സ്ത്രീ തന്‍റെ ഭർത്താവിന്‍റെ കുടുംബത്തിലെ അംഗത്തെ ചുമലിലേറ്റി നടന്നത് മൂന്ന് കിലോമീറ്ററാണ്. സ്ത്രീകൾ ഉൾപ്പടെ നാട്ടുകർ വടികളുമായി ഇവരുടെ പിന്നാലെ നടക്കുന്നതിേന്റയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. നടന്ന് തളർന്ന യുവതി വേഗത കുറയ്ക്കുമ്പോൾ വടികൾ കൊണ്ട് അടിക്കുന്നതും കാണാനാകും.
ഗുണ ജില്ലയിലെ സഗായ്, ബാൻസ് ഖേഡി ഗ്രാമങ്ങൾക്കിടയിലാണ് സംഭവം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ഇതുവരെ നാല് പ്രതികളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. പരസ്പര സമ്മതത്തോടെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ യുവതിയാണ് ക്രൂരതക്ക് ഇരയായത്. മറ്റൊരു പുരുഷനുമായി ബന്ധത്തിലാണെന്ന് ആരോപിച്ചായിരുന്നു ഭർതൃ വീട്ടുകാരുടെ ആക്രമണം. ഭർത്താവിന്‍റെ കുടുംബത്തിലെ അംഗങ്ങളും ഗ്രാമത്തിൽ നിന്നുള്ളവരും തന്‍റെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോയാണ് അപമാനിച്ചെതന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.
A married tribal woman in Guna was beaten up, shamed and forced to carry her relatives on her shoulders as punishment @ndtv @ndtvindia @NCWIndia @sharmarekha @ChouhanShivraj @drnarottammisra @OfficeOfKNath @manishndtv @GargiRawat @vinodkapri @rohini_sgh pic.twitter.com/H8ZJL8m86g
— Anurag Dwary (@Anurag_Dwary) February 15, 2021
നേരത്തേയും മധ്യപ്രദേശിൽ നിന്ന് സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അക്രമി സംഘത്തിൽപെട്ടവർ തന്നെയാണ് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. ഭർത്താവ് ഉൾപ്പെടെ ഏഴ് ഗ്രാമീണർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.