ചെന്നൈ: വിരുതുനഗർ ജില്ലയിലെ സാത്തൂർ ഗവ. ആശുപത്രിയിൽ എച്ച്.െഎ.വി രക്തം സ്വീകരിച്ച സ ്ത്രീക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് വെള്ള ിയാഴ്ച ഉത്തരവിട്ടു. 2018 ഡിസംബറിൽ ഗർഭിണിയായ സ്ത്രീയുടെ ശരീരത്തിൽ എച്ച്.െഎ.വി ബാ ധിച്ച രക്തം കയറ്റിയ സംഭവം ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. 2019 ജനുവരി 17ന് ഇവർക്ക് പെൺകുഞ്ഞ് ജനിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മധുര സ്വദേശികളായ അപ്പാസാമി, മുത്തുകുമാർ എന്നിവരാണ് കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ഇതിന്മേലാണ് ജസ്റ്റിസുമാരായ എൻ. കൃപാകരൻ, എസ്.എസ്. സുന്ദർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്, ബാധിക്കപ്പെട്ട സ്ത്രീക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തമിഴ്നാട് സർക്കാറിന് ഉത്തരവിട്ടത്.
പത്തുലക്ഷം രൂപ സ്ത്രീയുടെ അക്കൗണ്ടിലും ബാക്കി 15 ലക്ഷം രൂപ രണ്ട് മക്കളുടെ പേരിലും നിക്ഷേപിക്കണം. ഇവർക്ക് താമസിക്കാൻ വീടും ബാധിക്കപ്പെട്ട സ്ത്രീക്ക് സർക്കാർ ജോലിയും ലഭ്യമാക്കണം. സർക്കാർ ആശുപത്രികളിൽ രക്തബാങ്കുകൾ, ലബോറട്ടറികൾ തുടങ്ങിയവയുടെ പ്രവർത്തനം സൂക്ഷ്മതയോടെ നിരീക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.