ചെന്നൈ: ദത്തെടുത്ത് കൊണ്ടുപോയ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പെറ്റമ്മ സമർപിച്ച ഹരജിയിൻമേൽ വളർത്തമ്മക്ക് അനുകൂലമായി മദ്രാസ് ഹൈകോടതി വിധി. ബാലികയെ വളർത്തമ്മക്ക് കൈമാറാനാണ് ശനിയാഴ്ച ജസ്റ്റീസുമാരായ ബി.എൻ.പ്രകാശ്, മഞജുള എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
സേലം അമ്മാപേട്ട രമേഷ്- സത്യ ദമ്പതികളാണ് ഒൻപത് വർഷം മുൻപ് ശിവകുമാർ - ശരണ്യ ദമ്പതികളിൽനിന്ന് നിയമാനുസൃതം മൂന്നര മാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ ദത്തെടുത്തത്. സത്യയുടെ സഹോദരനാണ് ശിവകുമാർ. രണ്ട് വർഷം മുൻപ് രമേഷ് അർബുദം ബാധിച്ച് മരണപ്പെട്ടിരുന്നു. ഇൗ നിലയിലാണ് ശരണ്യ തെൻറ മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്മാപേട്ട പൊലീസിൽ പരാതി നൽകിയത്.
പിന്നീട് സത്യയും ശരണ്യയും വെവ്വേറെ മദ്രാസ് ഹൈകോടതിയിൽ ഹരജി സമർപിച്ചു. ആരുടെ കൂടെ പോകാനാണ് താൽപര്യമെന്ന് കോടതി ആരാഞ്ഞപ്പോൾ ഇരുവരും വേണമെന്നായിരുന്നു കുട്ടിയുടെ മറുപടി. തുടർന്നാണ് ബാലികയെ വളർത്തമ്മയോടൊപ്പം വളരെട്ടയെന്ന് കോടതി ഉത്തരവിട്ടത്.
ആഴ്ചയിലൊരിക്കൽ ബാലികയെ കാണാൻ പെറ്റമ്മയായ ശരണ്യക്ക് കോടതി അനുമതിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.