ന്യൂഡൽഹി: മോദി വിരുദ്ധ സഖ്യമുണ്ടാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമത്തെ തള്ളിക്കളഞ്ഞ് കേന്ദ്ര ധനകാര് യമന്ത്രി അരുൺ ജെയ്റ്റ്ലി. പ്രതിപക്ഷ പാർട്ടികളുെട മഹാസഖ്യത്തിേൻറത് നിഷേധാത്മക നിലപാടാണ്. തൃണമൂൽ കോൺഗ ്രസിെൻറ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് ചേർന്നത് രണ്ട് കാര്യങ്ങൾക്ക് വേണ്ടിയാണ്. ആദ്യത്തേത് നിഷേധാത്മകമായ മോദി വിരുദ്ധ അജണ്ട, രണ്ടാമത്തേത്, കഴിയുന്നത്ര രാഷ്ട്രീയ പാർട്ടികളെ ഒരുമിച്ച് ചേർത്ത് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുക - ജെയ്റ്റ്ലി ബ്ലോഗിൽ കുറിച്ചു.
പ്രതിപക്ഷം മോദിക്കെതിരെ ഒന്നിക്കുന്നു എന്നതിനർഥം മോദി ഭരണം ജനങ്ങളിലുണ്ടാക്കിയ സംതൃപ്തി അത്ര വലുതാണ് എന്നതാണ്. അദ്ദേഹത്തിെൻറ ജനപ്രീതിയെയും രണ്ടാം വരവിനെയും ഭയന്നാണ് പ്രതിപക്ഷ മുന്നണി രൂപീകരിച്ചത്. സഖ്യത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാലു പേരുകളാണ് ഉയർന്നു വരാൻ സാധ്യത എന്നും ജെയ്റ്റ്ലി പറയുന്നു. മമതാ ബാനർജി, മായാവതി, രാഹുൽ ഗാന്ധി, കെ. ചന്ദ്രശേഖര റാവു. മമത ഒഴികെ മൂന്നുപേരും കഴിഞ്ഞ ദിവസത്തെ മഹാസഖ്യ റാലിയിൽ പെങ്കടുത്തിരുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.
വയസൻമാരുടെ റാലി അവരുടെ അന്ത്യാഭിലാഷത്തെ പൂർത്തീകരിക്കാനാവുമെന്ന പ്രതീക്ഷയോെട നടത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019ലെ തെരഞ്ഞെടുപ്പ്, പ്രതിപക്ഷത്തിെൻറ വിജയിക്കാത്ത, ഫലം കാണാത്ത, അൽപ്പകാലത്തേക്ക് മാത്രമുള്ള സഖ്യവും മോദിയും തമ്മിലുള്ളതായിരിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.