മുംബൈ: മാർച്ച് 18ന് മഹാരാഷ്ട്ര നിയമസഭയിൽ ബജറ്റിനിടെ സംഘർഷമുണ്ടാക്കിയ 19 എം.എൽ.എമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. 2017 ഡിസംബർ 31 വരെയാണ് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എൻ.സി.പി, കോൺഗ്രസ് അംഗങ്ങൾക്കെതിരെ നടപടി.
മാർച്ച് 18ന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുേമ്പാൾ അത് തടസപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ഇവർക്കെതിരായുള്ള പരാതി. മഹാരാഷ്ട്ര പാർലമെൻററി വകുപ്പ് മന്ത്രി ഗിരീഷ് ബാപട്ടാണ് അംഗങ്ങളെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്.
നാഗ്പൂരിലെയും മുംബൈയിലെ നിയമസഭ മന്ദിരങ്ങളിലും 2017 ഡിസംബർ 31 വരെ പ്രവേശിക്കുന്നതിൽ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്. അതേസമയം, സസ്പെൻഷൻ നടപടി ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രാധകൃഷ്ണ വിഹ പേട്ടൽ പറഞ്ഞു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.