മുംബൈ: മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 2,345 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 41,642 ആയി ഉയർന്നു. 64 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മരിച്ചത്. പുതിയ രോഗികളിൽ 1,382 പേരും മരിച്ചവരിൽ 41 പേരും മുംബൈയിലാണ്. ഇതോടെ മുംബൈയിലെ കോവിഡ് ബാധിരുടെ എണ്ണം 25,500 ആയി ഉയർന്നു. മുംബൈയിലെ 882 പേരടക്കം 1454 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത്.
3.54 ആണ് സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക്. മരിച്ചവരിൽ 71 ശതമാനം പേർക്കും നേരത്തെ പ്രമേഹമടക്കമുള്ള രോഗങ്ങളൊ വാർധക്യ സഹജമായ പ്രശ്നങ്ങളൊ ഉള്ളവരാണ്. 3,19,921 പേരെ ഇതിനകം സംസ്ഥാനത്ത് പരിശോധിച്ചിട്ടുണ്ട്. ഇവരിൽ 86 ശതമാനം പേർക്കും രോഗമില്ല.
പുതുതായി 47 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ധാരാവി ചേരിയിലെ രോഗികളുടെ എണ്ണം 1,425 ആയി. വ്യാഴാഴ്ചയും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 56 പേരാണ് ഇത്വരെ ധാരാവിയിൽ മരിച്ചത്. വ്യാഴാഴ്ചവരെ ധാരാവിയിൽ 4 ലക്ഷം പേരെ പ്രാഥമിക പരിശോധനക്ക് വിധേയമാക്കിയതായി നഗരസഭ അറിയിച്ചു.
അതെസമയം, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുംബൈ പൊലിസിലെ ഒരു എ.എസ്.െഎയും പുണെ പൊലിസിലെ ഒരു കോൺസ്റ്റബിളും മരിച്ചു. ഇതോടെ, കോവിഡ് മൂലം സംസ്ഥാനത്ത് മരിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ എണ്ണം 14 ആയി. 10 പേർ മുംബൈയിൽ നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.