മഹാരാഷ്​ട്രയിൽ ഒരു മന്ത്രിക്ക്​ കൂടി കോവിഡ്​; രോഗബാധിതരുടെ എണ്ണം ഉയരുന്നു

മുംബൈ: മഹാരാഷ്​ട്രയിൽ ഒരു മന്ത്രിക്ക്​ കൂടി കോവിഡ്​. മന്ത്രിയും എൻ.സി.പി നേതാവുമായി ഛാഗൻ ബുജ്​പാലിനാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. രോഗവിവരം ട്വിറ്ററിലുടെ അദ്ദേഹംതന്നെ പങ്കുവെക്കുകയായിരുന്നു.

കഴിഞ്ഞദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം നിർദേശിച്ചു. തന്‍റെ ആരോഗ്യനില തൃപ്​തികരമാണെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്​ട്രയിൽ നിരവധി മന്ത്രിമാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. കോവിഡ്​ രോഗബാധിതരുടെ എണ്ണവും സംസ്​ഥാനത്ത്​ കുതിച്ചുയർന്നിരുന്നു. തിങ്കളാഴ്ച മുതൽ രാഷ്​ട്രീയ, സാമൂഹിക ഒത്തുചേരലുകൾ ഇതോടെ നിരോധിച്ചു.

7000ത്തോളം പേർക്കാണ്​ ഞായറാഴ്ച മഹാരാഷ്​ട്രയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. രണ്ടാഴ്ചക്കിടെ കോവിഡ്​ ബാധിതരുടെ എണ്ണം കുതിർച്ചുയർന്നാൽ ലോക്​ഡൗൺ ഏർപ്പെടുത്തുമെന്ന്​ മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ അറിയിച്ചു. 

Tags:    
News Summary - Maharashtra minister Chhagan Bhujbal tests positive for coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.