ഗുവാഹത്തി: മഹാരാഷ്ട്ര സർക്കാറിനെ ഭരണ പ്രതിസന്ധിയിലാക്കി അസമിൽ പോയി പിറന്നാൾ ആഘോഷിക്കുകയാണ് വിമത എം.എൽ.എമാർ. മഹാരാഷ്ട്രയിലെ ഭണ്ഡാര എം.എൽ.എയും വിമത പക്ഷക്കാരനുമായ നരേന്ദ്ര ഭോണ്ടേക്കറിന്റെ പിറന്നാളാണ് വിമത എം.എൽ.എമാർ ചേർന്ന് ആഘോഷിച്ചത്. ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന പിറന്നാളാഘോഷത്തിൽ വിമത നീക്കങ്ങളുടെ നേതാവ് ഏക്നാഥ് ഷിൻഡെയും പങ്കെടുത്തു.
നേരത്തെ, മഹാരാഷ്ട്രയിലെ ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സമന്തും വിമത ഗ്രൂപ്പിൽ ചേർന്നിരുന്നു. ഇതോടെ സർക്കാറിലെ എട്ട് മന്ത്രിമാർ വിമത പക്ഷത്തായി. മകൻ ആദിത്യ താക്കറെയടക്കം നാലുപേർ മാത്രമാണ് ഉദ്ധവ് താക്കറെക്കൊപ്പം ഉള്ളത്.
അതേസമയം, വിമത പക്ഷത്ത് പോയ 16 ശിവസേന എം.എൽ.എമാർക്ക് ഡെപ്യൂട്ടി സ്പീക്കർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് മറുപടി നൽകിയില്ലെങ്കിൽ അയോഗ്യരാക്കുമെന്ന് കാണിച്ചാണ് നോട്ടീസ്. ഇതിനെതിരെ എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.