മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വൈറസിെൻറ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു.
രത്നഗിരി ജില്ലയിൽ വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ആദ്യ ഡെൽറ്റ പ്ലസ് മരണം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ വൈറസിെൻറ വ്യാപനശേഷി കൂടിയ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യമരണം മധ്യപ്രദേശിലായിരുന്നു. ഉജ്ജയിനില്‍ ചികില്‍സയിലിരുന്ന സ്ത്രീയാണ് വ്യാഴാഴ്ച മരിച്ചത്.
രത്നഗിരിയിലെ സംഗമേശ്വർ പ്രദേശത്ത് നിന്നുള്ള 80കാരനാണ് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തെ വാർധക്യ സഹജമായ മറ്റ് അസുഖങ്ങളും അലട്ടിയിരുന്നതായി അധികൃതർ അറിയിച്ചു.
മഹാരാഷ്ട്രയിൽ ഇതുവരെ 21 പേർക്കാണ് കോറോണ വൈറസിെൻറ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചത്. ശേഷിക്കുന്ന 20 രോഗികൾക്ക് മികച്ച ചികിത്സ നൽകാനും സൂക്ഷ്മമായി നിരീക്ഷിക്കാനുമാണ് അധികൃതരുടെ ശ്രമം. മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം ഏഴുപേർക്ക് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചിരുന്നു. രണ്ടുപേരാണ് മധ്യപ്രദേശിൽ ഡെൽറ്റ പ്ലസ് ബാധിച്ച് മരണമടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.