മുംബൈ: കോവിഡ് ബാധിതരുടെ എണ്ണം 40,000 കടന്ന് കുതിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകളുടെ നിയന്ത്രണം മഹാരാഷ്ട്ര സർക്കാർ ഏറ്റെടുത്തു. സ്വകാര്യ ആശുപത്രികൾ ചികിത്സക്കായി രോഗികളിൽ നിന്നും ഭീമമായ തുക വാങ്ങുന്നതായി പരാതി ഉയർന്നതിനെത്തുടർന്ന് ചികിത്സ നിരക്കുകൾ ഉദ്ധവ് താക്കറെ സർക്കാർ ഏകീകരിച്ചിട്ടുണ്ട്. ഏറ്റെടുത്ത ബെഡിലെ രോഗികളിൽ നിന്നും വാങ്ങാവുന്ന ബിൽ തുകയെക്കുറിച്ചും വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ശേഷിക്കുന്ന 20 ശതമാനം ബെഡുകളിൽ ആശുപത്രിക്കാർക്ക് അവരുടെ ചാർജുകൾ ഈടാക്കാം.
ഐസൊലേഷൻ ബെഡുകൾക്ക് 4000, ഐ.സി.യു ബെഡുകൾക്ക് 7500, വെൻറിലേറ്റർ സൗകര്യമുള്ള ഐ.സി.യു ബെഡുകൾക്ക് 9000 രൂപ വീതം മാത്രമാണ് ഈടാക്കാനാകുക. ഇരുവിഭാഗം ബെഡുകളിലുമായി നൽകുന്ന ചികിത്സയുടെ ഗുണനിലവാരത്തിൽ മാറ്റങ്ങളുണ്ടാകരുതെന്ന് നിർദേശമുണ്ട്.
ശസ്ത്രക്രിയക്കും കാൻസർ ചികിത്സയടക്കമുള്ളവയടക്കമുള്ള 270 സൗകര്യങ്ങൾക്കുള്ള നിരക്കിൽ സർക്കാർ തുക നിശ്ചയിച്ചു. ഡോക്ടർമാരുടെ ഫീസടക്കമാണ് പാക്കേജ്. ചാരിറ്റബ്ൾ ട്രസ്റ്റുകൾ നടത്തുന്ന ആശുപത്രികൾളും നഴ്സിങ് ഹോമുകളുമടക്കം ഉത്തരവിൻെറ പരിധിയിൽ പെടുന്നതാണ്.
സാധാരണ പ്രസവത്തിന് 75,000 രൂപയിലും, സിസേറിയൻ പ്രസവങ്ങൾക്ക് 86,250 രൂപയിലും കൂടുതൽ ഈടാക്കാൻ പാടില്ല. കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 1,60,000 രൂപയും ആൻജിയോഗ്രാഫിക്ക് 12,000 രൂപയിൽ കൂടുതലും ബിൽ നൽകാൻ പാടില്ല. ആൻജിയോപ്ലസ്റ്റി ശസ്ത്രക്രിയക്ക് 1.2 ലക്ഷം രൂപ മാത്രമേ ഈടാക്കാൻ പാടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.