ചൂടിൽ നിന്ന് രക്ഷതേടി വീടിനു പുറത്ത് കിടന്നുറങ്ങി; സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നു

മുംബൈ: മഹാരാഷ്ട്രയിൽ കത്തിയുരുകുന്ന ചൂടിൽ നിന്ന് രക്ഷതേടി വീടിനു പുറത്ത് കിടന്നുറങ്ങിയ സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ഛന്ദ്രപൂർ ജില്ലയിൽ ടഡോബ കടുവ സംരക്ഷ കേന്ദ്രത്തിന് സമീപം സോലിയിലാണ് അതിദാരുണ സംഭവം.

തിങ്കഴാഴ്ചയാണ് അപകടമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മന്ദബായ് സിദാം ആണ് മരിച്ചത്. വീടിനു പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു സ്ത്രീയെ കടുവ കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. യുവതി ഉച്ചത്തിൽ കരഞ്ഞു വിളിച്ചെങ്കിലും ആളുകൾ എത്തുമ്പോഴേക്കും കടുവ കാട്ടിലേക്കു മറഞ്ഞിരുന്നു. സ്ത്രീ സംഭവ സ്ഥലത്തു തന്നെ മരിച്ചതായി ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ അറിയിച്ചു. കുടംബത്തിന് പ്രഥാമിക ഘട്ട സഹായം അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.

ചന്ദ്രപൂർ ജില്ലയിൽ ചൂട് വളരെ കൂടുതലാണെന്നും രാത്രി ചൂടിൽ നിന്ന് രക്ഷതേടി ആളുകൾ വീടിന് പുറത്തു കിടന്ന് ഉറങ്ങുന്നത് പതിവാണെന്നും പ്രദേശവാസികൾ പറയുന്നു.

ജില്ലയിൽ ഈ വർഷം ജനുനവരി മുതൽ എട്ടു പേർ വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം കടുവകളുടെ ആക്രണത്തിൽ ജില്ലയിൽ 53 പേർ കൊല്ലപ്പെട്ടിരുന്നു. വിവിധ സംഭവങ്ങളിലായി 14 കടുവകൾക്കും ജീവഹാനി സംഭവിച്ചിരുന്നു.  

Tags:    
News Summary - Maharashtra woman slept in open to beat heat; mauled to death by tiger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.